അമ്മാവോ
ഹേയു് ഹെ ഹേയു്..
ഓടരുതമ്മാവാ ആളറിയാം
ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം(2)
ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം (2)
അറുപതിലെത്തിയ പ്രായം - അമ്മാവോ
പതിനാറു് വളര്‍ത്തിയ ദാഹം - എന്റമ്മാവോ
അറുപതിലെത്തിയ പ്രായം
പതിനാറു് വളര്‍ത്തിയ ദാഹം
ആരാരും കാണാതനുരാഗക്കനവായി
താരുണ്യപ്പൂവിന് മധു നുകര്‍ന്നു പോകാനായു്
കൊതിച്ചിരിക്കുന്ന ഇങ്ങു് തനിച്ചിരിക്കുന്ന
അയ്യോ - വിറച്ചിരിക്കുന്ന
മുതുപ്രേമക്കാരാ ഇതു് നാണക്കേടു് (2)
ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം(2)
ബലാല്ശ്വഗന്ധാദി തേച്ചു് കുളിച്ചിടേണ്ട പ്രായം
കുളി കഴിഞ്ഞു് കഷായോം നെയ്യും കഴിച്ചിടേണ്ട പ്രായം
നാലമ്പലനട ചുറ്റി നടന്നു് ജപിച്ചിടേണ്ട പ്രായം (2)
നാരായണ നാരായണ നാരായണാ (2)
നാലമ്പലനട ചുറ്റി നടന്നു് ജപിച്ചിടേണ്ട പ്രായം
നാലും കൂട്ടി മുറുക്കി നാടിന് നായകനാകാന്‍ നോക്കൂ (2)
ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം(2)
[ഡയലോഗു് ]
{ബോറടിച്ചിരിക്കുമ്പോളാണല്ലോ കാറ്റു് കൊള്ളാനിറങ്ങുന്നതു്
ഒരു കമ്പനി തരാം ബോറടി മാറ്റാം എന്നേ ഞങ്ങള്‍ പറഞ്ഞുള്ളൂ
അല്‍പ്പം സമയം നര്‍മ്മ സംഭാഷണത്തിലേര്‍പ്പെടാം, എന്താ
അല്ല, അപ്പഴേ ഒരു പ്രതിപക്ഷബഹുമാനമില്ലാതെ
അങ്ങിനെയങ്ങു പോയാലോ - ഹേയു്}
പഞ്ചാരവാവോ അമ്മാവോ പഞ്ചാരവാവോ (2)
മധുരം നുള്ളി നടക്കല്ലേ അമ്മാവോ - അമ്മാവോ
വാതോം പിത്തോം കൂടും
മനസ്സിളക്കിപ്പോകല്ലേ അമ്മാവോ - അമ്മാവോ
മരുന്നും മന്ത്രോം വാങ്ങും
കുളക്കടവിലിറങ്ങല്ലേ അമ്മാവോ - അമ്മാവോ
കോച്ചും കൊളുത്തും വീഴും
കടപ്പുറത്തും പോകല്ലേ അമ്മാവോ - അമ്മാവോ
ആട്ടും തുപ്പും കിട്ടും - ഹേയു്
ഓടരുതമ്മാവാ ഞങ്ങള്‍ക്കാളറിയാം അയ്യോ (3)