Onnuriyaadaan

ഒന്നുരിയാടാൻ
Year
Language

ഒന്നുരിയാടാൻ ഒന്നിച്ചുകൂടാൻ എന്നെ വിളിച്ചവനേ
എന്നെ മറന്നാലും എല്ലാം മറന്നാലും നിന്നെ മറക്കൂല്ലാ
എന്നാണേ നിന്നാണേ നിന്നെ മറക്കൂല്ലാ
(ഒന്നുരിയാടാൻ....)

പനയോല ഞൊറിവെച്ച വട്ടക്കുടക്കീഴിൽ
പകല് പടിഞ്ഞാറു ചെന്നപ്പോൾ
അങ്ങേക്കുന്നിലും.... ഇങ്ങേക്കുന്നിലും....
അങ്ങേക്കുന്നിലും ഇങ്ങേക്കുന്നിലും
എന്നെ നോക്കി നിന്നെ നോക്കി നിന്നപ്പോൾ
എന്റെ മനസ്സിലും നിന്റെ മനസ്സിലും
എന്തിനുമേതിനും മോഹം
എന്നാണേ നിന്നാണേ ദാഹം
(ഒന്നുരിയാടാൻ....)

കറുകറെ നിറമുള്ള കരിമീൻ കണ്ണുള്ള
കരുമാടി കുട്ടത്തിപ്പെണ്ണെന്ന്
ചക്കരചുണ്ടുള്ള.... കൊച്ചരിപ്പല്ലുള്ള....
ചക്കരചുണ്ടുള്ള കൊച്ചരിപ്പല്ലുള്ള
ചന്തത്തിലുള്ളൊരു ചിത്തിരപ്പൈങ്കിളിപ്പെണ്ണെന്ന്
പുഞ്ചിരിച്ചെന്നെ വിളിച്ചില്ലേ എന്റെ
നെഞ്ചിനൊരിക്കിളി തന്നില്ലേ
ഒന്നാണ് നാമെന്ന് പറഞ്ഞില്ലേ
(ഒന്നുരിയാടാൻ....)

ŏnnuriyāḍān ŏnniccugūḍān ĕnnĕ viḽiccavane
ĕnnĕ maṟannāluṁ ĕllāṁ maṟannāluṁ ninnĕ maṟakkūllā
ĕnnāṇe ninnāṇe ninnĕ maṟakkūllā
(ŏnnuriyāḍān....)

panayola ñŏṟivĕcca vaṭṭakkuḍakkīḻil
pagal paḍiññāṟu sĕnnappoḽ
aṅṅekkunniluṁ.... iṅṅekkunniluṁ....
aṅṅekkunniluṁ iṅṅekkunniluṁ
ĕnnĕ nokki ninnĕ nokki ninnappoḽ
ĕnṟĕ manassiluṁ ninṟĕ manassiluṁ
ĕndinumedinuṁ mohaṁ
ĕnnāṇe ninnāṇe dāhaṁ
(ŏnnuriyāḍān....)

kaṟugaṟĕ niṟamuḽḽa karimīn kaṇṇuḽḽa
karumāḍi kuṭṭattippĕṇṇĕnn
sakkarasuṇḍuḽḽa.... kŏccarippalluḽḽa....
sakkarasuṇḍuḽḽa kŏccarippalluḽḽa
sandattiluḽḽŏru sittirappaiṅgiḽippĕṇṇĕnn
puñjiriccĕnnĕ viḽiccille ĕnṟĕ
nĕñjinŏrikkiḽi tannille
ŏnnāṇ nāmĕnn paṟaññille
(ŏnnuriyāḍān....)