ഉം...ഉം...ഉം...രാരീ രാരീരം രാരോ
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ
(പൊന്നും തിങ്കൾ..)
പൂമിഴികൾ പൂട്ടി മെല്ലെ നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങൾ പൂവിടും പോലെ നീളേ
വിണ്ണിൻ വെൺതാരങ്ങൾ മണ്ണിൻ മന്ദാരങ്ങൾ
പൂത്തു വെൺതാരങ്ങൾ പൂത്തു മന്ദാരങ്ങൾ
പൊന്നും തിങ്കൾ പോറ്റും മാനേ
മാനേ കുഞ്ഞിക്കലമാനേ
ഈ മലർക്കയ്യിൽ സമ്മാനങ്ങൾ
എന്നോമൽ കുഞ്ഞിനാരേ തന്നു
നിന്നിളംചുണ്ടിൻ പുന്നാരങ്ങൾ
കാതോർത്തു കേൾക്കാനാരേ വന്നു
താലോലം തപ്പുകൊട്ടി പാടും
താരാട്ടിന്നീണവുമായ് വന്നു
(താലോലം..)
കാണാതെ നിൻ പിന്നാലെയായ്
കണ്ണാരം പൊത്തും കുളിർപൂന്തെന്നലായ്
(പൊന്നും തിങ്കൾ...)