സങ്കല്പങ്ങള് പൂ ചൂടുന്നു
സായൂജ്യങ്ങള്‍ ഞാന്‍ കൊള്ളുന്നു
നിന്നില്‍ നിന്നും, സഖി നിന്നില്‍ നിന്നും
വഴികളില്‍ സ്വപ്നങ്ങള്‍ എഴുതിയ ചിത്രങ്ങള്‍
തഴുകും ചിന്താമയൂരം....
(സങ്കല്പങ്ങള്...)
ഓളം കരയുടെ മേനി പുല്കും നേരം
ഓളം ഹൃദയത്തിലാശയാകും നേരം
അണയൂ ആത്മവീണയില്...
ഉണരൂ പ്രാണതന്ത്രിയില്‍...
പകരൂ നിന് രഹസ്യമെന്നില് നീ
വിടരും തീരഭൂമികള്‍ പടരും സ്വര്ണ്ണവല്ലികള്
അരുളും തൂവല്‍ മേഞ്ഞ സങ്കേതം...
(സങ്കല്പങ്ങള്...)
മേഘം അവനിയില്‍ താണിറങ്ങും നേരം
മൂകം അഴിമുഖം നോക്കിനില്ക്കും നേരം
ഒഴുകൂ പ്രേമവീഥിയില്... നിറയൂ ജീവനാളിയില്‍...
പകരൂ നിന്നിലുള്ളതെല്ലാം നീ...
ഉണരും നീലവീചികള് ഒഴിയും വര്‍ണ്ണരാജികള്‍
അരുളും പീലി മേഞ്ഞ സങ്കേതം...
(സങ്കല്പങ്ങള്...)