ഹൃദയസ്വരം ഞാന്‍ കേള്‍ക്കുന്നു
ഹൃദയസ്വരം ഞാന്‍ കേള്‍ക്കുന്നു...നിന്റെ
പ്രണയസ്വരം ഞാന്‍ കേള്‍ക്കുന്നു
പ്രിയമുള്ളവളേ നിന്റെ മാറില്‍
ഞാനെന്‍ ചെവികള്‍ ചേര്‍ക്കുമ്പോള്‍...
ഹൃദയസ്വരം ഞാന്‍ കേള്‍ക്കുന്നു..നിന്റെ
പ്രണയസ്വരം ഞാന്‍ കേള്‍ക്കുന്നു...
ആ സ്വരങ്ങളില്‍ അമൃതസ്വരങ്ങളില്
മധുരിത മന്ത്രമുണര്‍ന്നു...(ആ സ്വരങ്ങളില്‍...)
പിരിയാതിതുപോൽ നമ്മള്
പുലരും ഇനിമേല്‍ തമ്മില്‍..(പിരിയാതിതു..)
പുതിയ കനവിന് പുളകവനിയിലിതളിടും
ഏകമാം മോഹമേ....
(ഹൃദയസ്വരം....)
ഈ കരങ്ങളില്‍ ഈ നിമിഷങ്ങളില്‍
സുകൃതസുഖം ഞാനറിയുന്നു..(ഈ കരങ്ങളില്‍..)
നിഴലായിതുപോല് തന്നെ
തുടരും ദിനവും നിന്നെ..(നിഴലായിതു..)
കരളില്‍ കനകക്കണികള് വിതറിയഴകിടും
കല്പനാ പൂര്‍ണ്ണിമേ...
(ഹൃദയസ്വരം....)