Onninnu vannengil

ഒന്നിങ്ങു വന്നെങ്കില്‍
Year
Language

ഒന്നിങ്ങു വന്നെങ്കില്‍ - ഒന്നെന്നെ കണ്ടെങ്കില്‍
ഒന്നിങ്ങു വന്നെങ്കില്‍ ഒന്നെന്നെ കണ്ടെങ്കില്‍
മാഴ്കുമെന്‍ തൂമുഖം മാരന്‍ കൈകൊണ്ടു
മാറത്തണച്ചെങ്കില്‍ - ഒന്നിങ്ങു വന്നെങ്കില്‍

വെണ്ണിലാപ്പുഞ്ചിരിയാല്‍ എന്റെ
കണ്ണുകളൊപ്പിയെങ്കില്‍
കട്ടിയിരുമ്പൊത്ത കൈകളാലീക്കോട്ട
വെട്ടിപ്പൊളിച്ചെങ്കില്‍ - ഒന്നിങ്ങു വന്നെങ്കില്‍

വീറൊത്ത വിരിമാറും ആ
മാറത്തെ പൂഞ്ചുണങ്ങും
പൊന്നൊളിമേനിയും മുല്ലപ്പൂ പല്ലും
പുന്നാരപ്പുഞ്ചിരിയും
കാണാനെന്തു ദാഹം ദര്‍ശനം
കൈവരാനെന്തു മോഹം
കാണാനെന്തു ദാഹം ദര്‍ശനം
കൈവരാനെന്തു മോഹം..
കണ്ണീരിന്‍ പൂക്കളാല്‍ പൂജിച്ചു പൂജിച്ചു
കാത്തിരിക്കുന്നു ഞാന്‍
കാത്തിരിക്കുന്നു ഞാന്‍.

ŏnniṅṅu vannĕṅgil - ŏnnĕnnĕ kaṇḍĕṅgil
ŏnniṅṅu vannĕṅgil ŏnnĕnnĕ kaṇḍĕṅgil
māḻgumĕn dūmukhaṁ māran kaigŏṇḍu
māṟattaṇaccĕṅgil - ŏnniṅṅu vannĕṅgil

vĕṇṇilāppuñjiriyāl ĕnṟĕ
kaṇṇugaḽŏppiyĕṅgil
kaṭṭiyirumbŏtta kaigaḽālīkkoṭṭa
vĕṭṭippŏḽiccĕṅgil - ŏnniṅṅu vannĕṅgil

vīṟŏtta virimāṟuṁ ā
māṟattĕ pūñjuṇaṅṅuṁ
pŏnnŏḽimeniyuṁ mullappū palluṁ
punnārappuñjiriyuṁ
kāṇānĕndu dāhaṁ darśanaṁ
kaivarānĕndu mohaṁ
kāṇānĕndu dāhaṁ darśanaṁ
kaivarānĕndu mohaṁ..
kaṇṇīrin pūkkaḽāl pūjiccu pūjiccu
kāttirikkunnu ñān
kāttirikkunnu ñān.