Onnaanaam mala maamarakkombil

ഒന്നാനാം മല മാമരക്കൊമ്പില്‍
Year
Language

ഒന്നാനാം മല
മാമരക്കൊമ്പിലൊരായില്യംകിളിക്കൂട്
കൂട്ടിനിളംകിളിയേ താമരപ്പൈങ്കിളിയേ
കൂടെ വാ പാടി വാ കുമ്മിയാടി വാ

(ഒന്നാനാം)

ചിത്തിരപ്പൂമഴക്കാലം ചക്കരമാമ്പഴക്കാലം
കുന്നത്തെക്കാവിലെ അണ്ണാറക്കണ്ണനെ തേടിനടന്നൊരു കാലം
അതുവഴിയേ വീശിയ കാറ്റിന്‍ കഥ പറയാന്‍ വന്നൊരു കിളിയേ
മുന്തിരി പൊഴിയും പുഞ്ചിരിമഴയില്‍ നനയും കിളിയേ
കൂടെ വാ... പാടി വാ... കുമ്മിയാടി വാ...

(ഒന്നാനാം)

മുത്തോടു തൂമുത്തു കോര്‍ത്തും മൂവന്തിപ്പെണ്ണിനെയോര്‍ത്തും
മുല്ലപ്പൂങ്കാട്ടിലെ മുന്നാഴിപ്പൂമണം മുത്തിനടന്നൊരു കാലം
കടമിഴിയില്‍ കണ്മഷിയെഴുതി കവിളുകളില്‍ കന്മദമെഴുതി
യൗവ്വനമിതിലെ സുന്ദരി ചമയും സമയം കിളിയേ
കൂടെ വാ... പാടി വാ... കുമ്മിയാടി വാ...

(ഒന്നാനാം)

ŏnnānāṁ mala
māmarakkŏmbilŏrāyilyaṁkiḽikkūṭ
kūṭṭiniḽaṁkiḽiye tāmarappaiṅgiḽiye
kūḍĕ vā pāḍi vā kummiyāḍi vā

(ŏnnānāṁ)

sittirappūmaḻakkālaṁ sakkaramāmbaḻakkālaṁ
kunnattĕkkāvilĕ aṇṇāṟakkaṇṇanĕ teḍinaḍannŏru kālaṁ
aduvaḻiye vīśiya kāṭrin katha paṟayān vannŏru kiḽiye
mundiri pŏḻiyuṁ puñjirimaḻayil nanayuṁ kiḽiye
kūḍĕ vā... pāḍi vā... kummiyāḍi vā...

(ŏnnānāṁ)

muttoḍu tūmuttu korttuṁ mūvandippĕṇṇinĕyorttuṁ
mullappūṅgāṭṭilĕ munnāḻippūmaṇaṁ muttinaḍannŏru kālaṁ
kaḍamiḻiyil kaṇmaṣiyĕḻudi kaviḽugaḽil kanmadamĕḻudi
yauvvanamidilĕ sundari samayuṁ samayaṁ kiḽiye
kūḍĕ vā... pāḍi vā... kummiyāḍi vā...

(ŏnnānāṁ)