Onnaanaam kunninmel [D]

ഒന്നാനാം കുന്നിന്മേൽ [D]
Year
Language

കതിര്‍ മഴ പൊഴിയും ദീപങ്ങള്‍
കാര്‍ത്തിക രാവിന്‍ കൈയ്യില്‍
ആയിരം പൊന്‍ താരകങ്ങള്‍ താഴെ വിരിയും അഴകോടെ

ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക് (2)
രാഗമുല്ലകള്‍ പൂക്കുന്ന തെളിമാനം ആരെ ആരെയോ തേടുന്നു മിഴി നാളം
നീലയവനിക നീര്‍ത്തിയണയുക നിശയുടെ കുളിരായ് നീ

ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്

ഒത്തിരി ഒത്തിരി ഇരവുകള്‍ ചിരിയുടെ മുത്തു പൊഴിഞ്ഞതു മഴയായി
ആ മഴ ഈ മഴ പൂമഴ പുതുമഴ നന നന നന നന പെണ്ണാളെ

ഏഴു ജന്മങ്ങള്‍ ഏഴാം കടലായി
എന്റെ ദാഹങ്ങള്‍ ഈറ കുഴലായി (ഏഴു ജന്മങ്ങള്‍ ...)

കാതോര്‍ക്കുമോ കന്നി കളം മായ്ക്കുമോ കല്യാണ തുമ്പി പെണ്ണാളെ
ചിരിക്കുന്ന കാല്‍ചിലങ്ക താളമായ് ചേര്‍ന്നു വാ
ചിത്ര വീണയില്‍ നിലാവിന്‍ മുത്തുമാരി പെയ്യാന്‍

ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്

ഇന്നു മയില്‍‌പ്പീലി കാവില്‍ തപസ്സല്ലോ
കുഞ്ഞു മഞ്ചാടി ചിമിഴിന്‍ മനസ്സല്ലോ (ഇന്നു ....)

നേരാവുമോ സ്വപ്നം മയിലാകുമോ പീലിപ്പൂ ചൂടാന്‍ ആളുണ്ടോ
തനിച്ചെന്റെ മൺചെരാതില്‍ പൊന്‍ വെളിച്ചം കൊണ്ടു വാ
തങ്ക മോതിരം നിനക്കായ് കാത്തു വച്ചതല്ലേ

ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്
രാഗമുല്ലകള്‍ പൂക്കുന്ന തെളിമാനം ആരെ ആരെയോ തേടുന്നു മിഴി നാളം
നീലയവനിക നീര്‍ത്തിയണയുക നിശയുടെ കുളിരായ് നീ

ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്

kadir maḻa pŏḻiyuṁ dībaṅṅaḽ
kārttiga rāvin kaiyyil
āyiraṁ pŏn dāragaṅṅaḽ tāḻĕ viriyuṁ aḻagoḍĕ

ŏnnānāṁ kunninmel pŏn viḽakk, oraḍi kunninmel nĕy‌ viḽakk (2)
rāgamullagaḽ pūkkunna tĕḽimānaṁ ārĕ ārĕyo teḍunnu miḻi nāḽaṁ
nīlayavaniga nīrttiyaṇayuga niśayuḍĕ kuḽirāy nī

ŏnnānāṁ kunninmel pŏn viḽakk, oraḍi kunninmel nĕy‌ viḽakk

ŏttiri ŏttiri iravugaḽ siriyuḍĕ muttu pŏḻiññadu maḻayāyi
ā maḻa ī maḻa pūmaḻa pudumaḻa nana nana nana nana pĕṇṇāḽĕ

eḻu janmaṅṅaḽ eḻāṁ kaḍalāyi
ĕnṟĕ dāhaṅṅaḽ īṟa kuḻalāyi (eḻu janmaṅṅaḽ ...)

kādorkkumo kanni kaḽaṁ māykkumo kalyāṇa tumbi pĕṇṇāḽĕ
sirikkunna kālsilaṅga tāḽamāy sernnu vā
sitra vīṇayil nilāvin muttumāri pĕyyān

ŏnnānāṁ kunninmel pŏn viḽakk, oraḍi kunninmel nĕy‌ viḽakk

innu mayil‌ppīli kāvil tabassallo
kuññu mañjāḍi simiḻin manassallo (innu ....)

nerāvumo svapnaṁ mayilāgumo pīlippū sūḍān āḽuṇḍo
taniccĕnṟĕ maṇsĕrādil pŏn vĕḽiccaṁ kŏṇḍu vā
taṅga modiraṁ ninakkāy kāttu vaccadalle