Onnaaman

ഒന്നാമന്‍
Year
Language

ഒന്നാമന്‍ കൂവളപ്പില്‍ വയ്യാരം കൂവളപ്പില്‍
കണ്ണായ ബീവിക്കു കാനേത്ത് ഇന്ന്
സന്തോഷ പാല്‍പ്പുഴയില്‍ ആറാട്ട്
(ഒന്നാമന്‍.......)

പത്തരമാറ്റുള്ള പൂത്താലി കെട്ടി
മുത്തണികിങ്ങിണി താലി ചാര്‍ത്തി
പൊട്ടിച്ചിരിക്കണ പെണ്ണിനെ കണ്ടാല്‍
പുത്തനിലഞ്ഞി പൂത്തതുപോലെ
റംസാന് വീട്ടില്‍ വന്നു സംസാരം തീര്‍ന്നെ പിന്നെ
സമ്മതം മൂളിയ മണവാട്ടി ഇന്ന്
മാരന്റെ ഖല്‍ബിനുള്ളില്‍ മറിമാന്‍കുട്ടി
(റംസാന് വീട്ടില്‍.....)

പുതുക്കത്തിന്നായിട്ടിന്ന് പൂമച്ചില്‍ പെണ്ണേ
തിടുക്കത്തില്‍ മണവാളന്‍ കേറുമ്പം
മുളംതത്തക്കിളിപോലെ മുറിക്കുള്ളില്‍ പതുങ്ങും
മണിയറ പുതുവാതില്‍ മറയ്ക്കുള്ളില്‍ ഒളിക്കും
വരിവണ്ടായ് മണിമാരന്‍ മലര്‍മുഖത്തിരിക്കും
തടുക്കുവാന്‍ നോക്കും നേരം മണിവള ചിരിക്കും
കണ്ണു തടുത്താലും നാളെ ചുണ്ട് മുറിഞ്ഞേനും
പുതുക്കത്തിന്നായിട്ടിന്ന് പൂമച്ചില്‍ പെണ്ണേ
തിടുക്കത്തില്‍ മണവാളന്‍ കേറുമ്പം
(പുതുക്കത്തിന്നായിട്ടിന്ന്......)

ŏnnāman kūvaḽappil vayyāraṁ kūvaḽappil
kaṇṇāya bīvikku kānett inn
sandoṣa pālppuḻayil āṟāṭṭ
(ŏnnāman.......)

pattaramāṭruḽḽa pūttāli kĕṭṭi
muttaṇigiṅṅiṇi tāli sārtti
pŏṭṭiccirikkaṇa pĕṇṇinĕ kaṇḍāl
puttanilaññi pūttadubolĕ
ṟaṁsān vīṭṭil vannu saṁsāraṁ tīrnnĕ pinnĕ
sammadaṁ mūḽiya maṇavāṭṭi inn
māranṟĕ khalbinuḽḽil maṟimānkuṭṭi
(ṟaṁsān vīṭṭil.....)

pudukkattinnāyiṭṭinn pūmaccil pĕṇṇe
tiḍukkattil maṇavāḽan keṟumbaṁ
muḽaṁtattakkiḽibolĕ muṟikkuḽḽil paduṅṅuṁ
maṇiyaṟa puduvādil maṟaykkuḽḽil ŏḽikkuṁ
varivaṇḍāy maṇimāran malarmukhattirikkuṁ
taḍukkuvān nokkuṁ neraṁ maṇivaḽa sirikkuṁ
kaṇṇu taḍuttāluṁ nāḽĕ suṇḍ muṟiññenuṁ
pudukkattinnāyiṭṭinn pūmaccil pĕṇṇe
tiḍukkattil maṇavāḽan keṟumbaṁ
(pudukkattinnāyiṭṭinn......)