Onnaam tumbi

ഒന്നാം തുമ്പി
Year
Language

ഒന്നാം തുമ്പീ ഓരിലത്തുമ്പീ ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ എല്ലാ നാളും ഉല്ലാസം
നിറഞ്ഞുവാഴും നേരം ഇവളെന്നും തോഴി
സ്വരം തെളിഞ്ഞു പാടും നേരം ഇവളേതോ ദേവി
കളിക്കൂടു്...കിളിക്കൂടു്...ഞങ്ങള്‍ താമസിക്കും വീടു്..
ഒന്നാം തുമ്പീ ഓരിലത്തുമ്പീ ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ എല്ലാ നാളും ഉല്ലാസം

വിണ്ണിന്‍ കുടക്കീഴില്‍ ഒന്നായ്ത്തീരും ഞങ്ങള്‍
മണ്ണിന്‍ വരമെല്ലാം ഒന്നായ് നേടും ഞങ്ങള്‍
മൂലോക നന്മകള്‍ മുത്താക്കി മാറ്റും
മൂവന്തിത്താലവും പൂകൊണ്ടു മൂടും
തങ്കനിലാവിന്‍ പായനിവര്‍ത്തും താരാട്ടല്ലോ സ്നേഹം
ഒന്നാം തുമ്പീ ഓരിലത്തുമ്പീ ഇന്നീ വീട്ടില്‍ സന്തോഷം
ഉള്ളതുപോലെ ഓണം കൊണ്ടാല്‍ എല്ലാ നാളും ഉല്ലാസം

മുത്തും മുടിപ്പൊന്നും ചൂടാനായ് നീ വന്നൂ
ചിത്തം മലരാക്കും പത്തരമാറ്റായ് നിന്നൂ
പാടാത്ത പാട്ടിലും പ്രാണന്റെ താളം
കാണാത്ത രാവിലും കര്‍പ്പൂരനാളം
കുഞ്ഞാറ്റക്കിളിക്കുമ്മ കൊടുക്കാന്‍ കൂടണയുന്നൂ സ്നേഹം
(ഒന്നാം തുമ്പീ...)

ŏnnāṁ tumbī orilattumbī innī vīṭṭil sandoṣaṁ
uḽḽadubolĕ oṇaṁ kŏṇḍāl ĕllā nāḽuṁ ullāsaṁ
niṟaññuvāḻuṁ neraṁ ivaḽĕnnuṁ toḻi
svaraṁ tĕḽiññu pāḍuṁ neraṁ ivaḽedo devi
kaḽikkūḍu്...kiḽikkūḍu്...ñaṅṅaḽ tāmasikkuṁ vīḍu്..
ŏnnāṁ tumbī orilattumbī innī vīṭṭil sandoṣaṁ
uḽḽadubolĕ oṇaṁ kŏṇḍāl ĕllā nāḽuṁ ullāsaṁ

viṇṇin kuḍakkīḻil ŏnnāyttīruṁ ñaṅṅaḽ
maṇṇin varamĕllāṁ ŏnnāy neḍuṁ ñaṅṅaḽ
mūloga nanmagaḽ muttākki māṭruṁ
mūvandittālavuṁ pūgŏṇḍu mūḍuṁ
taṅganilāvin pāyanivarttuṁ tārāṭṭallo snehaṁ
ŏnnāṁ tumbī orilattumbī innī vīṭṭil sandoṣaṁ
uḽḽadubolĕ oṇaṁ kŏṇḍāl ĕllā nāḽuṁ ullāsaṁ

muttuṁ muḍippŏnnuṁ sūḍānāy nī vannū
sittaṁ malarākkuṁ pattaramāṭrāy ninnū
pāḍātta pāṭṭiluṁ prāṇanṟĕ tāḽaṁ
kāṇātta rāviluṁ karppūranāḽaṁ
kuññāṭrakkiḽikkumma kŏḍukkān kūḍaṇayunnū snehaṁ
(ŏnnāṁ tumbī...)