Onnaam tumbi

ഒന്നാം തുമ്പി
Year
Language

ഒന്നാം തുമ്പീ പൊന്നോമല്‍ത്തുമ്പീ
ഉള്ളങ്ങള്‍ തുള്ളുന്നൊന്നായിതാ
എന്റെ മുത്തങ്ങള്‍ ചൂടേണം നീ
എന്റെ തോളത്തൊന്നേറേണം നീ
കണ്മണിയേ പ്രിയദര്‍ശനനേ

ഓടുന്ന പാവ ചാടുന്ന പാവ
നിന്‍ കൂട്ടിനെത്തി കണ്ടില്ലയോ?
മാരിവില്ലിന്റെ തുണ്ടാണ് നീ
എന്റെ ജീവന്റെ ചെണ്ടാണ് നീ
കണ്ണിനാനന്ദമേ....
കയ്യില്‍ വാ കളിയാടിവാ

ചേലുള്ളപീപ്പി വാലുള്ളപീപ്പി
ചുണ്ടോട് ചേര്‍ക്കാന്‍ കൈനീട്ടുന്നുവോ?
എന്റെ കൈവല്യമുത്താണ് നീ
എന്നിലുല്ലാസ വിത്താണ് നീ
നിത്യസൌഭാഗ്യമേ
കയ്യില്‍ വാ കുളിര്‍ കോരിവാ
ജീവനില്‍ പുഞ്ചിരി പാലൊളി വീശിവാ
ജന്മസൌഭാഗ്യമേ...........

ŏnnāṁ tumbī pŏnnomalttumbī
uḽḽaṅṅaḽ tuḽḽunnŏnnāyidā
ĕnṟĕ muttaṅṅaḽ sūḍeṇaṁ nī
ĕnṟĕ toḽattŏnneṟeṇaṁ nī
kaṇmaṇiye priyadarśanane

oḍunna pāva sāḍunna pāva
nin kūṭṭinĕtti kaṇḍillayo?
mārivillinṟĕ tuṇḍāṇ nī
ĕnṟĕ jīvanṟĕ sĕṇḍāṇ nī
kaṇṇinānandame....
kayyil vā kaḽiyāḍivā

seluḽḽabīppi vāluḽḽabīppi
suṇḍoṭ serkkān kainīṭṭunnuvo?
ĕnṟĕ kaivalyamuttāṇ nī
ĕnnilullāsa vittāṇ nī
nityasaൌbhāgyame
kayyil vā kuḽir korivā
jīvanil puñjiri pālŏḽi vīśivā
janmasaൌbhāgyame...........