Onnaam teruvil

ഒന്നാം തെരുവിൽ
Year
Language

ഒന്നാം തെരുവിൽ ഒരു പൂത്തെരുവിൽ
ഒമ്പതു നിലയുള്ള കൊട്ടാരം
ഒമ്പതു നിലയുള്ള കൊട്ടാരത്തിലൊ-
രെൺപതു വയസ്സുള്ള രാജാവ്
(ഒന്നാം തെരുവിൽ..)

വെറ്റില തേച്ചു കൊടുക്കാനും
വെള്ളിച്ചെല്ലമെടുക്കാനും
രാത്രിയിൽ കൂട്ടു കിടക്കാനും
രാജാവിനായിരം വെപ്പാട്ടിമാർ
മക്കൾക്ക് പുത്തരിയുണ്ണാനും
വൈക്കത്തു സദ്യ നടത്താനും
രാജ്ഞിമാർക്കത്താഴമുണ്ണാനും
രാജാവിനായിരം നെല്ലറകൾ
രാജാവേ നേതാവേ
രാജി വെച്ചൊഴിയുമോ ഒഴിപ്പിക്കണോ
ഞങ്ങൾ ഒഴിപ്പിക്കണോ
(ഒന്നാം തെരുവിൽ..)

രത്നക്കൊടി വെച്ച തേരേറി
രാജാവീവഴി വന്നപ്പോൾ
പിച്ചക്കു പിഞ്ചു കൈ നീട്ടീ ഞാൻ
പേടിച്ചു തെരുവിലൊതുങ്ങീ ഞാൻ
രാജ്ഞിക്കു പൂത്താലി തീർക്കാനോ
രാജകിരീടത്തിൽ ചാർത്താനോ
എൻ കൈയ്യിലിരുന്നൊരു തങ്കപ്പണം
തമ്പുരാൻ തട്ടിപ്പറിച്ചെടുത്തൂ
രാജാവേ നേതാവേ
രാജി വെച്ചൊഴിയുമോ ഒഴിപ്പിക്കണോ
ഞങ്ങൾ ഒഴിപ്പിക്കണോ
(ഒന്നാം തെരുവിൽ..)

ŏnnāṁ tĕruvil ŏru pūttĕruvil
ŏmbadu nilayuḽḽa kŏṭṭāraṁ
ŏmbadu nilayuḽḽa kŏṭṭārattilŏ-
rĕṇbadu vayassuḽḽa rājāv
(ŏnnāṁ tĕruvil..)

vĕṭrila teccu kŏḍukkānuṁ
vĕḽḽiccĕllamĕḍukkānuṁ
rātriyil kūṭṭu kiḍakkānuṁ
rājāvināyiraṁ vĕppāṭṭimār
makkaḽkk puttariyuṇṇānuṁ
vaikkattu sadya naḍattānuṁ
rājñimārkkattāḻamuṇṇānuṁ
rājāvināyiraṁ nĕllaṟagaḽ
rājāve nedāve
rāji vĕccŏḻiyumo ŏḻippikkaṇo
ñaṅṅaḽ ŏḻippikkaṇo
(ŏnnāṁ tĕruvil..)

ratnakkŏḍi vĕcca tereṟi
rājāvīvaḻi vannappoḽ
piccakku piñju kai nīṭṭī ñān
peḍiccu tĕruvilŏduṅṅī ñān
rājñikku pūttāli tīrkkāno
rājagirīḍattil sārttāno
ĕn kaiyyilirunnŏru taṅgappaṇaṁ
tamburān daṭṭippaṟiccĕḍuttū
rājāve nedāve
rāji vĕccŏḻiyumo ŏḻippikkaṇo
ñaṅṅaḽ ŏḻippikkaṇo
(ŏnnāṁ tĕruvil..)