കാശിത്തുമ്പപ്പൂവേ എൻ ആശക്കുളിരിൻ മുത്തേ
അത്തിച്ചമനക്കാവിൽ എൻ അത്തച്ചമയ കനവിൽ
ഒരു പുല്ലാങ്കുഴൽ കിളി പാട്ടിന്റെ തേനൊലി താളത്തിൽ ആടുന്ന പൂവേ
കിളി കണ്ണാടി നോക്കുന്ന കാട്ടാറിനോടനുരാഗത്തിൽ മിണ്ടുന്ന പൂവേ
നിന്നെ പുണരാൻ എത്തി പൂത്താലക്കാറ്റിൻ കൈകൾ
നിന്നെ തഴുകാനെത്തി പുതുവാസന്തത്തിൻ കൈകൾ
നിന്റെ പല്ലവിയിലിന്നു മോഹമതു വല്ലിയാടിയിളകുന്നു
നിന്റെ പൂവിതളിൽ ഏഴ് വർണ്ണ രതിരാസരാവു പുലരുന്നു
(കാശിത്തുമ്പ...)
സങ്കൽപങ്ങൾ നിന്നെ തേടി ഗോപുരവാതിൽ തുറന്നു
ഗന്ധർവൻമാർ വീണാതന്ത്രി മന്ത്രശ്രുതികൾ മീട്ടി
പൂവാം കുഴലി പെണ്ണിന്നുള്ളം പാതി വിടർന്നേ നിന്നു
വാടാമല്ലിത്തോഴിപ്പെണ്ണിൻ നാണം മഞ്ഞായ് തുള്ളി
തൃത്താപ്പൂ മുറ്റത്തിപ്പോ വന്നെത്തീ ശീവോതി
മുല്ലത്തൈ മൂക്കുത്തുമ്പോൾ നിറുകത്തായ് നക്ഷത്രം
നിന്റെ പല്ലവിയിലിന്നു മോഹമതു വല്ലിയാടിയിളകുന്നു
നിന്റെ പൂവിതളിൽ ഏഴ് വർണ്ണ രതിരാസരാവു പുലരുന്നു
(കാശിത്തുമ്പ...)
നിന്നോടൊപ്പം വർണ്ണത്തൂവൽ കാറ്റിൻ ആത്മാവില്ലേ
നിന്നാത്മാവിൻ നിശ്വാസത്തിൽ ശ്രീരാഗത്തുകിലില്ലേ
നീയും ഞാനും രണ്ടല്ലെന്നെൻ ജന്മം ചോദിച്ചില്ലേ
നീയില്ലെങ്കിൽ ഞാനില്ലെന്നീ സ്വപ്നം പങ്കിട്ടില്ലേ
കണ്ണെത്താ മാനത്തിനും പാടുന്നു സ്വർഗ്ഗീയം
കൈയെത്താ ദൂരത്തിപ്പോൾ പൂക്കുന്നു സാഫല്യം
നിന്റെ പല്ലവിയിലിന്നു മോഹമതു വല്ലിയാടിയിളകുന്നു
നിന്റെ പൂവിതളിൽ ഏഴ് വർണ്ണ രതിരാസരാവു പുലരുന്നു
(കാശിത്തുമ്പ...)