Omane neeyoromal

ഓമനേ നീയൊരോമല്‍
Work
Year
Language

Omane neeyoromal bhaava geethamo
ഓമനേ നീയൊരോമല്‍ ഭാവ ഗീതമോ
കാതരേ നീയോരെന്‍ കിനാവിന്‍ കാവ്യമോ
സ്നേഹ രാഗലോലമോ നിലാവിന്‍ സാന്ദ്രമോ
മധു പകരുമോരമൃത തരള
ശ്രുതി ലയ സുഖ ലളിത ഗാനമോ
{ ഓമനേ നീയൊരോമല്‍ }

അനുപമമല്ലയോ പ്രിയ ചലനം
ഒഴുകുമീ തെന്നലിന്‍ ലാസ്യ നടനം
വൃന്ദാവനത്തിലെ രാഗമല്ലേ
ശ്യാമ വര്‍ണ്ണന്‍റെ പ്രേയസ്സി രാധയല്ലേ
മധു പകരുമോരമൃത തരള
ശ്രുതി ലയ സുഖ ലളിത ഗാനമോ
{ ഓമനേ നീയൊരോമല്‍ }

പരിഭവമെന്തിനീ മിഴിയിതളില്‍
പ്രിയതരമല്ലയോ മധുര ഭാവം
മന്വന്ദരങ്ങളായ് ഓമനേ നീ
എന്നന്തരാത്മാവിന്‍ ദാനമല്ലേ
മധു പകരുമോരമൃത തരള
ശ്രുതി ലയ സുഖ ലളിത ഗാനമോ
{ ഓമനേ നീയൊരോമല്‍ }

Omane neeyoromal bhaava geethamo
omane nīyŏromal bhāva gīdamo
kādare nīyorĕn kināvin kāvyamo
sneha rāgalolamo nilāvin sāndramo
madhu pagarumoramṛta taraḽa
śrudi laya sukha laḽida gānamo
{ omane nīyŏromal }

anubamamallayo priya salanaṁ
ŏḻugumī tĕnnalin lāsya naḍanaṁ
vṛndāvanattilĕ rāgamalle
śyāma varṇṇanṟĕ preyassi rādhayalle
madhu pagarumoramṛta taraḽa
śrudi laya sukha laḽida gānamo
{ omane nīyŏromal }

paribhavamĕndinī miḻiyidaḽil
priyadaramallayo madhura bhāvaṁ
manvandaraṅṅaḽāy omane nī
ĕnnandarātmāvin dānamalle
madhu pagarumoramṛta taraḽa
śrudi laya sukha laḽida gānamo
{ omane nīyŏromal }