Omanappoomukham

ഓമനപ്പൂമുഖം
Year
Language

ഓമനപ്പൂമുഖം താമരപ്പൂവ്
ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ്
പുഞ്ചിരി പാലൊളി പൊന്നും വിളക്ക്
പൊന്നാങ്ങളയ്ക്കെന്നും അതു വഴിവിളക്ക്...
ഓമനപ്പൂമുഖം താമരപ്പൂവ്
ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ്

ഗുരുവായൂരപ്പന്റെ മുരളിക വന്നു
കളമൊഴിതന്‍ ചൊല്ലിലമൃതം പകര്‍ന്നൂ
ശ്രീ വടക്കുംനാഥന്‍ തന്‍ കാല്‍ച്ചിലമ്പിന്‍
താളമീ പാദത്തില്‍ ചലനം പകര്‍ന്നൂ
കയ്യോ പൊന്നരളീ കവിളോ ചെങ്കദളീ
പൂവായ പൂവെല്ലാം ഇവളുടെ മേനിയില്‍

മധുരമീനാക്ഷിതന്‍ മായാവിലാസം
മലര്‍മിഴിതന്‍ കണ്ണിലഞ്ജനമെഴുതി
മൂകാംബിക വന്നു നാവിലിരുന്നൂ
മൂകത പോലുമേ വാചാലമായി
നയനം ഇന്ദ്രനീലം അധരം പത്മരാഗം
രത്നങ്ങളൊമ്പതു ഇവളുടെ മേനിയില്‍

ഓമനപ്പൂമുഖം താമരപ്പൂവ്
ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ്
ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ്

omanappūmukhaṁ tāmarappūv
ŏru nāḽuṁ vāḍātta snehattin pūv
puñjiri pālŏḽi pŏnnuṁ viḽakk
pŏnnāṅṅaḽaykkĕnnuṁ adu vaḻiviḽakk...
omanappūmukhaṁ tāmarappūv
ŏru nāḽuṁ vāḍātta snehattin pūv

guruvāyūrappanṟĕ muraḽiga vannu
kaḽamŏḻidan sŏllilamṛtaṁ pagarnnū
śrī vaḍakkuṁnāthan dan kālscilambin
tāḽamī pādattil salanaṁ pagarnnū
kayyo pŏnnaraḽī kaviḽo sĕṅgadaḽī
pūvāya pūvĕllāṁ ivaḽuḍĕ meniyil

madhuramīnākṣidan māyāvilāsaṁ
malarmiḻidan kaṇṇilañjanamĕḻudi
mūgāṁbiga vannu nāvilirunnū
mūgada polume vāsālamāyi
nayanaṁ indranīlaṁ adharaṁ patmarāgaṁ
ratnaṅṅaḽŏmbadu ivaḽuḍĕ meniyil

omanappūmukhaṁ tāmarappūv
ŏru nāḽuṁ vāḍātta snehattin pūv
ŏru nāḽuṁ vāḍātta snehattin pūv