ഓമനപ്പാട്ടുമായ് ഓണപ്പൂമാലയുമായ്
എന്നെന്റെ മനസ്സിന്റെ സ്വയംവരപ്പന്തലിൽ
എൻപ്രിയമാനസനൊരുങ്ങിവരും
കല്യാണസൗഗന്ധികപ്പൂവിനു പോയിരുന്ന
കാമുകരെല്ലാരും മടങ്ങി വന്നു
കതിർമണ്ഡപങ്ങളിൽ കാതരമിഴികൾതൻ
കതിരിട്ട കിനാവുകൾ വിരിഞ്ഞുനിന്നു.
മോഹങ്ങളുണർന്നൊരു ഹേമന്തരജനിയിൽ
മോതിരം മാറിയതു മറന്നുപോയോ?
വസന്തങ്ങൾ വാസനപ്പൂമാല കൊരുക്കുമ്പോൾ
വരാമെന്നു പറഞ്ഞതും മറന്നുപോയോ
omanappāṭṭumāy oṇappūmālayumāy
ĕnnĕnṟĕ manassinṟĕ svayaṁvarappandalil
ĕnpriyamānasanŏruṅṅivaruṁ
kalyāṇasaugandhigappūvinu poyirunna
kāmugarĕllāruṁ maḍaṅṅi vannu
kadirmaṇḍabaṅṅaḽil kādaramiḻigaḽtan
kadiriṭṭa kināvugaḽ viriññuninnu.
mohaṅṅaḽuṇarnnŏru hemandarajaniyil
modiraṁ māṟiyadu maṟannuboyo?
vasandaṅṅaḽ vāsanappūmāla kŏrukkumboḽ
varāmĕnnu paṟaññaduṁ maṟannuboyo