അഷ്ടമിരോഹിണി രാത്രിയില്‍
അമ്പലമുറ്റത്ത് നില്ക്കുമ്പോള്
ആല് വിളക്കിന്റെ നീലവെളിച്ചത്തില്‍
അന്നു ഞാനാദ്യമായ് കണ്ടു ഈമുഖ-
മന്നു ഞാനാദ്യമായ് കണ്ടു
ചുറ്റും പ്രദക്ഷിണ വീഥിയില്‍ .. ആ.. ആ..
അങ്ങയെ ചുറ്റി നടന്നോരെന്‍ മോഹം
ചുറ്റും പ്രദക്ഷിണ വീഥിയിലങ്ങയെ
ചുറ്റി നടന്നോരെന്‍ മോഹം
ഓരോ ദിവസവും പൂത്തു തളിര്‍ക്കുന്നു
കോരിത്തരിക്കുന്നു ദേഹം
ഓരോ ദിവസവും പൂത്തു തളിര്‍ക്കുന്നു
കോരിത്തരിക്കുന്നു ദേഹം
ഹായ്.. ഹായ് ഹായ്
ആ... ആ.. .
(അഷ്ടമിരോഹിണി)
ഒന്നല്ലൊരായിരം നാളുകള്‍.. ആ.. ആ..
ഇങ്ങനെ ഓമല് പ്രതീക്ഷകളോടെ..
ഒന്നല്ലൊരായിരം നാളുകളിങ്ങനെ
ഓമല് പ്രതീക്ഷകളോടെ
കണ്ണന് വരും വരെ കാത്തിരുന്നീടുമീ
വൃന്ദാവനത്തിലെ രാധ
ഹായ്.. ഹായ് ഹായ്
ആ... ആ.. .
(അഷ്ടമിരോഹിണി)