Omanadingal kidaavo

ഓമനതിങ്കള്‍ കിടാവോ
Year
Language

ഓമന തിങ്കള്‍ കിടാവോ
പാടി പാടി ഞാന്‍ നിന്നെയുറക്കാം (ഓമന തിങ്കള്‍...)
സ്വപ്നത്തിലെന്നുണ്ണി പുഞ്ചിരിക്കും... അമ്മ
ദുഃഖങ്ങളെല്ലാം മറന്നിരിക്കും
(ഓമന തിങ്കള്‍...)

ജാലക വാതിലിലൂടെ.. ദൂര
താരകം കണ്‍ ചിമ്മി നോക്കി (ജാലക )
ഉണ്ണിയെ തേടി വന്നെത്തും
ഉണ്ണിയെ.. തേടി വന്നെത്തും
നീലവിണ്ണിന്‍റെ വാല്‍സല്യമാവാം
(ഓമന തിങ്കള്‍...)

നിദ്രയില്‍ നീ കണ്ട സ്വപ്നമെന്തേ..
എന്‍റെ ഇത്തിരി പൂവേ കുരുന്നു പൂവേ...(നിദ്രയില്‍)
നിന്‍ കവിളെന്തേ തുടുത്തു പോയി
നിന്‍ കവിളെന്തേ തുടുത്തു പോയീ
ഒരു കുങ്കുമ ചെപ്പു തുറന്ന പോലെ...
(ഓമന തിങ്കള്‍...)

omana tiṅgaḽ kiḍāvo
pāḍi pāḍi ñān ninnĕyuṟakkāṁ (omana tiṅgaḽ...)
svapnattilĕnnuṇṇi puñjirikkuṁ... amma
duḥkhaṅṅaḽĕllāṁ maṟannirikkuṁ
(omana tiṅgaḽ...)

jālaga vādililūḍĕ.. dūra
tāragaṁ kaṇ simmi nokki (jālaga )
uṇṇiyĕ teḍi vannĕttuṁ
uṇṇiyĕ.. teḍi vannĕttuṁ
nīlaviṇṇinṟĕ vālsalyamāvāṁ
(omana tiṅgaḽ...)

nidrayil nī kaṇḍa svapnamĕnde..
ĕnṟĕ ittiri pūve kurunnu pūve...(nidrayil)
nin kaviḽĕnde tuḍuttu poyi
nin kaviḽĕnde tuḍuttu poyī
ŏru kuṅguma sĕppu tuṟanna polĕ...
(omana tiṅgaḽ...)