അരികിലേക്കിനിയും നീ ചേര്ന്നുനില്ക്കൂ
മകരമാസത്തിലെ നഗരസന്ധ്യേ...
അണിവിരല്‍ നീട്ടും നിന് നിശ്വാസമല്ലയോ
ശിവമല്ലിപ്പൂവുകളായി... [2]
(അരികിലേക്കിനിയും)
മഴവില്ലും വസന്തവും കുയിലിന്റെ പഞ്ചമവും
സ്ത്രീധനം ചോദിച്ചുകൊണ്ടേ...(മഴവില്ലും)
വിളിപ്പുറം നില്ക്കുമീ രാവിനെ കണ്മുനയാല്
വിലക്കുന്നതും ഞാന്‍ കണ്ടു...(വിളിപ്പുറം)
കണ്ടു..ആഹാ. കണ്ടു..ആഹാ. ഞാന്‍ കണ്ടു...
(അരികിലേക്കിനിയും)
എന്നെയും നിന്നെയും തമ്മിലിണക്കുമീ
ധന്യമുഹൂര്ത്തമിതേതു രാഗം
ആ,,ആ,,ആ.(എന്നെയും)
വിഷുക്കിളിത്തൂവലാലോമനേ നിന് ചിരി ഞാന്‍
പകര്ത്തുമ്പോളെന്തിനീ നാണം(വിഷുക്കിളി)
നാണം..ആഹാ. നാണം..ആഹാ. എന്തിനീ നാണം?
(അരികിലേക്കിനിയും)