Omana malare

ഓമന മലരേ
Year
Language

ഓമന മലരേ നിന്‍മാരന്‍ ഓടക്കുഴലില്‍ പാടിവരും
നിന്നെകണ്ട് മോഹം കൊണ്ട് മധുനുകരും (൨ )
ഉണരുണരൂ ... പൂവേ...
(ഓമന മലരേ)
കരളില്‍ നുരയും തേനിന്‍ നിറമോ
കവിളില്‍ ഞാന്‍ കണ്ടു
നിന്നുടെ കവിളില്‍ ഞാന്‍ കണ്ടു (൨)
ഉണരുണരൂ ... പൂവേ...
(ഓമന മലരേ)
മാനസമെന്നൊരു മായാനിലയം
നിന്നുടെ രൂപം മാത്രം
അവിടെ നിർമ്മലരാഗം മാത്രം (൨ )
തഴുകുകനീ...... പൂവേ...
(ഓമന മലരേ)

omana malare ninmāran oḍakkuḻalil pāḍivaruṁ
ninnĕgaṇḍ mohaṁ kŏṇḍ madhunugaruṁ (൨ )
uṇaruṇarū ... pūve...
(omana malare)
karaḽil nurayuṁ tenin niṟamo
kaviḽil ñān kaṇḍu
ninnuḍĕ kaviḽil ñān kaṇḍu (൨)
uṇaruṇarū ... pūve...
(omana malare)
mānasamĕnnŏru māyānilayaṁ
ninnuḍĕ rūbaṁ mātraṁ
aviḍĕ nirmmalarāgaṁ mātraṁ (൨ )
taḻuguganī...... pūve...
(omana malare)