ഹേയ് ഹേയ് ചുമ്മാ ചുമ്മാ ചുമ്മാ കരയാതെടോ (2)
ഹും ഹും തഞ്ചി തഞ്ചി കൊഞ്ചി ചിരിയ്ക്കാമെടോ
ഇനിയെന്തിനാണു പിണക്കം
എല്ലാം മറക്കാമെടോ
ഹേയ് ഹേയ് ചുമ്മാ ചുമ്മാ കരയാതെടോ
ഛേ
ഒന്നും മിണ്ടാതെ നീ മുന്നില്‍ നില്ക്കുമ്പോള്
ആരും കാണാതെ നീ കണ്ണീര് വാര്‍ക്കുമ്പോള്‍
(ഒന്നും മിണ്ടാതെ)
എന്റെ മാത്രം മുത്തല്ലേ എന്നു ചൊല്ലാന്‍ ഞാനാരു്
മൗന മലരേ മഞ്ഞില്‍ മായല്ലേ വാ മഴയില്‍ നനയല്ലേ
(ഹേയ് ഹേയ് ചുമ്മാ)
വെണ്ചിറാദിന് മിഴിനാളം പോലെ
പൊന്നേ മിന്നോം എന്നും നിന്നെ സ്വപ്നം കാണാം
(വെണ്ചിറാദിന്)
എത്ര ജന്മം പോയാലും ഏതൊരിരുളില് മാഞ്ഞാലും
കാത്തു നില്ക്കാം കന്നിപ്പൂമൈനേ ഈ കാണാക്കല്പ്പടവില്
ഹേയ് ഹേയ് ചുമ്മാ ചുമ്മാ ചിരിയ്ക്കാമെടോ