വിഷുക്കിളി വിളിച്ചതെന്തിനെന്നെ
ജനലരുകില് വന്നു മധുരമൊഴികൊഞ്ചി
വിഷുക്കിളി വിളിച്ചതെന്തിനെന്നെ
ഉഷമലരി പൂത്തു ഉണരുണരൂ
എന്നോ ഒന്നാം മാനം കണികണ്ടില്ലല്ലോ
ഇരുളാനപ്പുറമേറും കതിരോനെ
രണ്ടാം മാനം കണികണ്ടില്ലല്ലോ
അതു കാണാതൊരു പൂവും വിരിയില്ല
പൂവിടും കൊന്നയെ കണികണ്ടു നമ്മള് കനിയില്ല
തേന്മാവിന് തേങ്ങലും കേട്ടു.
കാടിന് മക്കളന്നുപാടിയ കായാമ്പൂവുകളേ
അല്ലിപ്പൂവിന് ഇതള്‍ നുള്ളും കാറ്റേ
ഇവര്‍ പാടും കഥകേള്‍ക്കാന്‍ ഇതിലേ വാ
വെണ് മേഘങ്ങള്‍ കുളിര്പെയ്യാതെ പോയ്
ഇവര്‍ പെയ്യും കണ്ണീരില്‍ അലിയാതെ പോയ്
മണ്ണിന്റെ സ്വപ്നങ്ങള്‍ മാനത്തെ മാരിവില്‍
വര്‍ണ്ണങ്ങളായ് വിരിഞ്ഞതും മാഞ്ഞൂ
കാടിന് മക്കളെ പാടൂ
ആ കണ്ണീര് കുയിലുകളേ