Olavaalan

ഓലവാലന്‍
Work
Year
Language

ഓലവാലന്‍ കിളികളും ഓരിലഞ്ഞിപ്പൂക്കളും
കൂടുവെച്ചു താമസിക്കും നാട്ടില്‍
ഓലവാലന്‍ കിളികളും ഓരിലഞ്ഞിപ്പൂക്കളും
കൂടുവെച്ചു താമസിക്കും നാട്ടില്‍
ഓടുമേഞ്ഞൊരെന്റെയീ പൂമുഖത്തിരുന്നു ഞാന്‍
ഓര്‍ത്തിടുന്നു പോയ കാലം.....
ഓടുമേഞ്ഞൊരെന്റെയീ പൂമുഖത്തിരുന്നു ഞാന്‍
ഓര്‍ത്തിടുന്നു പോയ കാലം.....
ഓലവാലന്‍ കിളികളും ഓരിലഞ്ഞിപ്പൂക്കളും
കൂടുവെച്ചു താമസിക്കും നാട്ടില്‍

പിച്ചവെച്ച നടുമുറ്റമില്ല
ഊഞ്ഞാല്‍ കെട്ടിയാടുമൊട്ടുമാവുമില്ലാ.....
പിച്ചവെച്ച നടുമുറ്റമില്ല
ഊഞ്ഞാല്‍ കെട്ടിയാടുമൊട്ടുമാവുമില്ലാ.....
കൊച്ചു വെളുപ്പാന്‍കാലത്തെന്നെ നുള്ളിയുണര്‍ത്തുന്ന
മുത്തശ്ശിയുമിന്നു കൂടെയില്ലാ
നഷ്ടങ്ങളോർത്തെന്റെ മിഴി നനയുമ്പോള്‍
ലാഭമെന്ന പുസ്തകത്തിലെന്തെഴുതീടാന്‍
ഓലവാലന്‍ കിളികളും ഓരിലഞ്ഞിപ്പൂക്കളും
കൂടുവെച്ചു താമസിക്കും നാട്ടില്‍

യൌവനത്തിലെന്റെ മോഹമെല്ലാം
ഒന്നായ് വാങ്ങിവെച്ച പെണ്‍കിടാവുമില്ലാ
യൌവനത്തിലെന്റെ മോഹമെല്ലാം
ഒന്നായ് വാങ്ങിവെച്ച പെണ്‍കിടാവുമില്ലാ
ഒന്നു കൊതിച്ചാല്‍പ്പിന്നെ എന്നെ വിട്ടുപിരിയാത്ത
സ്വപ്നങ്ങളുമെന്റെ കൂടെയില്ലാ
നഷ്ടങ്ങളോർത്തെന്റെ മിഴി നനയുമ്പോള്‍
ലാഭമെന്ന പുസ്തകത്തിലെന്തെഴുതീടാന്‍
(ഓലവാലന്‍ കിളികളും....)

olavālan kiḽigaḽuṁ orilaññippūkkaḽuṁ
kūḍuvĕccu tāmasikkuṁ nāṭṭil
olavālan kiḽigaḽuṁ orilaññippūkkaḽuṁ
kūḍuvĕccu tāmasikkuṁ nāṭṭil
oḍumeññĕാrĕnṟĕyī pūmukhattirunnu ñān
orttiḍunnu poya kālaṁ.....
oḍumeññĕാrĕnṟĕyī pūmukhattirunnu ñān
orttiḍunnu poya kālaṁ.....
olavālan kiḽigaḽuṁ orilaññippūkkaḽuṁ
kūḍuvĕccu tāmasikkuṁ nāṭṭil

piccavĕcca naḍumuṭramilla
ūññāl kĕṭṭiyāḍumŏṭṭumāvumillā.....
piccavĕcca naḍumuṭramilla
ūññāl kĕṭṭiyāḍumŏṭṭumāvumillā.....
kŏccu vĕḽuppānkālattĕnnĕ nuḽḽiyuṇarttunna
muttaśśiyuminnu kūḍĕyillā
naṣṭaṅṅaḽorttĕnṟĕ miḻi nanayumboḽ
lābhamĕnna pustagattilĕndĕḻudīḍān
olavālan kiḽigaḽuṁ orilaññippūkkaḽuṁ
kūḍuvĕccu tāmasikkuṁ nāṭṭil

yaൌvanattilĕnṟĕ mohamĕllāṁ
ŏnnāy vāṅṅivĕcca pĕṇgiḍāvumillā
yaൌvanattilĕnṟĕ mohamĕllāṁ
ŏnnāy vāṅṅivĕcca pĕṇgiḍāvumillā
ŏnnu kŏdiccālppinnĕ ĕnnĕ viṭṭubiriyātta
svapnaṅṅaḽumĕnṟĕ kūḍĕyillā
naṣṭaṅṅaḽorttĕnṟĕ miḻi nanayumboḽ
lābhamĕnna pustagattilĕndĕḻudīḍān
(olavālan kiḽigaḽuṁ....)