Olattil tulli

ഓളത്തില്‍ തുള്ളി
Work
Year
Language

ഓളത്തില്‍ത്തുള്ളീ ഓടുന്നവഞ്ചീ
കോളുവരുന്നുണ്ടേ ദൂരേന്നൊരു കോളുവരുന്നുണ്ടേ
കാറ്റുവരുന്നൂ കാറുകൊള്ളുന്നൂ
കടവിലെത്തേണം കടവിലെത്തേണം

പൊന്നണിപ്പാടത്തു തെന്നിനടക്കുന്ന
തെന്നലെ നീയെന്റെ കൂടെവരാമോ?
ഇത്തിരിപ്പൂമണം നല്‍കിയാല്‍ നിന്നെ ഞാന്‍
നൃത്തം പഠിപ്പിക്കാം പോരാമോ?
ഓളത്തില്‍ത്തുള്ളീ ഓടുന്നവഞ്ചീ
കോളുവരുന്നുണ്ടേ ദൂരേന്നൊരു കോളുവരുന്നുണ്ടേ

ഓടിവരികയെന്നോലക്കൈനീട്ടി
ഓമനത്തെങ്ങുകള്‍ നിന്നെവിളിക്കെ
കാണാത്തമട്ടിലീ കാനനപ്പൂവിന്റെ
കാതില്‍ പറയുന്നതെന്താണ്?
ഓളത്തില്‍ത്തുള്ളീ ഓടുന്നവഞ്ചീ
കോളുവരുന്നുണ്ടേ ദൂരേന്നൊരു കോളുവരുന്നുണ്ടേ

oḽattilttuḽḽī oḍunnavañjī
koḽuvarunnuṇḍe dūrennŏru koḽuvarunnuṇḍe
kāṭruvarunnū kāṟugŏḽḽunnū
kaḍavilĕtteṇaṁ kaḍavilĕtteṇaṁ

pŏnnaṇippāḍattu tĕnninaḍakkunna
tĕnnalĕ nīyĕnṟĕ kūḍĕvarāmo?
ittirippūmaṇaṁ nalgiyāl ninnĕ ñān
nṛttaṁ paṭhippikkāṁ porāmo?
oḽattilttuḽḽī oḍunnavañjī
koḽuvarunnuṇḍe dūrennŏru koḽuvarunnuṇḍe

oḍivarigayĕnnolakkainīṭṭi
omanattĕṅṅugaḽ ninnĕviḽikkĕ
kāṇāttamaṭṭilī kānanappūvinṟĕ
kādil paṟayunnadĕndāṇ?
oḽattilttuḽḽī oḍunnavañjī
koḽuvarunnuṇḍe dūrennŏru koḽuvarunnuṇḍe