Olanyanyaaali kiliyude

ഓലഞ്ഞാലി കിളിയുടെ
Year
Language

ഓലഞ്ഞാലിക്കിളിയുടെ കൂട്ടില്‍ ഒരുവിരുന്ന്
വിരുന്നിനുപോകാന്‍ ഇതുവഴിവായോ
ഓമനത്തിങ്കളേ.....

മുത്തും മുടിപ്പൊന്നും ചൂടി
തത്തമ്മപ്പെണ്ണൊരുങ്ങി
മരംകൊത്തിക്കിളവികള്‍ മുറുക്കാന്‍ ചതച്ചും
കൊണ്ടടക്കം പറഞ്ഞിറങ്ങി
അടക്കം പറഞ്ഞിറങ്ങി

സ്വപ്നം നിറം കൊണ്ടുമൂടി
മയില്‍പ്പീലിക്കണ്ണിണയില്‍
മഷിത്തണ്ടും വളത്തുണ്ടും
മനസ്സിന്‍ മണിച്ചെപ്പില്‍
നിറച്ചും കൊണ്ടുറങ്ങുറങ്ങ്
നിറച്ചും കൊണ്ടുറങ്ങുറങ്ങ്

olaññālikkiḽiyuḍĕ kūṭṭil ŏruvirunn
virunninubogān iduvaḻivāyo
omanattiṅgaḽe.....

muttuṁ muḍippŏnnuṁ sūḍi
tattammappĕṇṇŏruṅṅi
maraṁkŏttikkiḽavigaḽ muṟukkān sadaccuṁ
kŏṇḍaḍakkaṁ paṟaññiṟaṅṅi
aḍakkaṁ paṟaññiṟaṅṅi

svapnaṁ niṟaṁ kŏṇḍumūḍi
mayilppīlikkaṇṇiṇayil
maṣittaṇḍuṁ vaḽattuṇḍuṁ
manassin maṇiccĕppil
niṟaccuṁ kŏṇḍuṟaṅṅuṟaṅṅ
niṟaccuṁ kŏṇḍuṟaṅṅuṟaṅṅ