ഓളം സ്വരങ്ങള്‍ പാടും കടലോരക്കാറ്റതിലൂറും
അക്കാറ്റിലിക്കാറ്റിൽ അമ്മാനമാടുന്നു
കുളിരളകം നവപുളകം പൂവാംകുരുന്നേ നിന്‍
തളിരോലും തൂനെറ്റി തന്നില്‍ തങ്കനിറമേലും
കവിളോരം നാണം വീണാഗാനം മീട്ടുന്നു
പണമൂടും മാറില്‍ കടലലകൾ
നഖലീലാജാലം തുടരുകയോ
രതിനാഗം പോല്‍ ഇഴഞ്ഞാടുകയോ
ചെറുജലകണമണി ഉടലിതില്‍ അടിമുടി
ഉതിരുമൊരനിതര മദരസ സുഖമോടു
നീയിന്നെന്‍ വിരിമാറില്‍ തേന്‍മുല്ലക്കൊടി പോലെ
ചേരൂ ദേവി ചേരൂ എന്‍റെ ദേവി
നിറദീപം പൂക്കും മിഴിയിണയില്‍
ശലഭംപോല്‍ എന്നും കുരുതി തരും
ഇവനോരോ മോഹങ്ങള്‍ ഓമലിനായി
ചിരിയുടെ തളിരുകള്‍ ഉണരുമീ അധരവും
അതിലയമിളകുമീ അസുലഭ മധുരവും
ഇന്നെന്നില്‍ പകരൂ നീ ആരോരും അറിയാതെന്‍
ദേവി ദേവി ദേവി എന്‍റെ ദേവി