Olam kunyanyaolam

ഓളം കുഞ്ഞോളം
Work
Year
Language

ഓളം കുഞ്ഞോളം ഓണനിലാവോളം
ഓളക്കൈകളില്‍ താലോലമാടും താമരയല്ലേ നീ
താമരയല്ലേ നീ താളം ചേര്‍ന്നാടൂ

ഓണനിലാവൊഴുകിവരും രാവുകള്‍ തോറും
ഓളമെഴും കാറ്റിളകും ചില്ലകള്‍ തോറും
ചിറകിളക്കി പാട്ടുപാടിയാടിയിരിക്കും
നറുമലര്‍ പോലഴകിയലും കുരുവിയല്ലേ നീ

മിഴിതുറക്കാന്‍ നാണിച്ചു മാറിനിന്നീടും
അരിമുല്ലമലര്‍ പോലെ പുഞ്ചിരിയുണ്ടേ
ചുരുള്‍ മുടിതന്‍ ഇഴ പാറും കവിത തന്നില്‍
പനിമലരുകള്‍ വിരിയുമോമന പുലരികളുണ്ടേ

പൊങ്ങിയാടി പൊങ്ങിയാടി വിണ്ണിലേത്താമോ?
ചിങ്ങനിലാ പാല്‍തുളുമ്പും കിണ്ണം തൊടാമോ
വിരലിന്‍ തുമ്പാല്‍ ഒന്നുതൊട്ടാല്‍ അതു മറിഞ്ഞാലോ
മിഴികള്‍ നിറയെ കുളിര്‍ നിലാവു തുളുമ്പി വീണാലോ

oḽaṁ kuññoḽaṁ oṇanilāvoḽaṁ
oḽakkaigaḽil tālolamāḍuṁ tāmarayalle nī
tāmarayalle nī tāḽaṁ sernnāḍū

oṇanilāvŏḻugivaruṁ rāvugaḽ toṟuṁ
oḽamĕḻuṁ kāṭriḽaguṁ sillagaḽ toṟuṁ
siṟagiḽakki pāṭṭubāḍiyāḍiyirikkuṁ
naṟumalar polaḻagiyaluṁ kuruviyalle nī

miḻiduṟakkān nāṇiccu māṟininnīḍuṁ
arimullamalar polĕ puñjiriyuṇḍe
suruḽ muḍidan iḻa pāṟuṁ kavida tannil
panimalarugaḽ viriyumomana pularigaḽuṇḍe

pŏṅṅiyāḍi pŏṅṅiyāḍi viṇṇilettāmo?
siṅṅanilā pālduḽumbuṁ kiṇṇaṁ tŏḍāmo
viralin dumbāl ŏnnudŏṭṭāl adu maṟiññālo
miḻigaḽ niṟayĕ kuḽir nilāvu tuḽumbi vīṇālo