എന്റെ സങ്കല്പ മന്ദാകിനി നിന്റെ സങ്കല്പ യമുനാ നദി
എങ്ങിനെ എങ്ങിനെ ഇത്രനാള്‍ ഇത്രനാള്‍ ഒന്നായ് ചേരാതൊഴുകി
(എന്റെ സങ്കല്പ മന്ദാകിനി ...)
മറ്റുള്ളോരാരും അറിയാതെ മാലോകരാരും അറിയാതെ
മറ്റുള്ളോരാരും അറിയാതെ മാലോകരാരും അറിയാതെ
ജന്മജന്മാന്തര പ്രാണ ബന്ധങ്ങളാല്‍ നമ്മള് പരസ്പരം തേടി
വെറുതെ നമ്മളീ മരുഭൂവിലോടി ..
ഓടി .. ഓടി ..
(എന്റെ സങ്കല്പ മന്ദാകിനി ...)
കല്പനാധാര തന് കൈവഴികള്‍ കണ്ടപ്പോള്‍ തമ്മില്‍ അലിഞ്ഞുചേര്‍ന്നു
കല്പനാധാര തന് കൈവഴികള്‍ കണ്ടപ്പോള്‍ തമ്മില്‍ അലിഞ്ഞുചേര്‍ന്നു
മനസ്സുകള്‍ ചേര്‍ന്നു ദേഹങ്ങള്‍ ചേര്‍ന്നു
മണല്ത്തിട്ടയെല്ലാം തകര്‍ന്നു ഇടയിലെ മണല്ത്തിട്ടയെല്ലാം തകര്‍ന്നു ..
തകര്‍ന്നു.. തകര്‍ന്നു ..
(എന്റെ സങ്കല്പ മന്ദാകിനി...)