Odivarum ormma

ഓടിവരും ഓര്‍മ്മ
Year
Language

ആരാരോ ആരീരാരോ
ആരാരാരാരോ...

ഓടിവരും ഓര്‍മ്മകളില്‍
ഒരേ മുഖം മാത്രം
അച്ഛനെയാണെനിക്കിഷ്ടമെന്ന്
കൊഞ്ചും മൊഴി മാത്രം
(ഓടി...)

അമ്മയെ കാണാത്ത പൈതലേ
നിന്‍ പിഞ്ചുകവിളിണയില്‍
കരളിനാല്‍ ഞാന്‍ ചാര്‍ത്തിടാ-
മൊരു കണ്ണുനീര്‍‌മുത്തം
പുണ്യമേ നിന്‍ നീലക്കണ്ണുകള്‍
പൂട്ടിയുറങ്ങൂ നീ [2]
(ഓടി...)

അച്ഛന്റെ നെഞ്ചില്‍ വിടര്‍ന്നു നില്‍ക്കും
ആശാമലരല്ലേ (അച്ഛന്റെ നെഞ്ചില്‍)
ഉയിരിന്നുയിരേ ഉലകിലെന്നും
എനിക്കു നീ മാത്രം
കൂരിരുളില്‍ പൊന്‍‌തിരിയായി
നിന്റെ ചിരി മാത്രം [2]
(ഓടി...)

ārāro ārīrāro
ārārārāro...

oḍivaruṁ ormmagaḽil
ŏre mukhaṁ mātraṁ
acchanĕyāṇĕnikkiṣṭamĕnn
kŏñjuṁ mŏḻi mātraṁ
(oḍi...)

ammayĕ kāṇātta paidale
nin piñjugaviḽiṇayil
karaḽināl ñān sārttiḍā-
mŏru kaṇṇunīr‌muttaṁ
puṇyame nin nīlakkaṇṇugaḽ
pūṭṭiyuṟaṅṅū nī [2]
(oḍi...)

acchanṟĕ nĕñjil viḍarnnu nilkkuṁ
āśāmalaralle (acchanṟĕ nĕñjil)
uyirinnuyire ulagilĕnnuṁ
ĕnikku nī mātraṁ
kūriruḽil pŏn‌tiriyāyi
ninṟĕ siri mātraṁ [2]
(oḍi...)