Odivarum kaatril

ഓടിവരും കാറ്റില്‍
Work
Year
Language

ഓടിവരും കാറ്റില്‍ ഓടിവരും കാറ്റില്‍
പാടിവരും നീയാരോ നീയാരാരോ -ഓടിവരും കാറ്റില്‍

തമ്പുരുമീട്ടി താളം തെറ്റാതാടിവരും നീയാരോ
ഓടക്കുഴലിന്‍ നാദവുമായി പാടിവരും നീയാരോ
മാരുതനാലേ ഗീതികള്‍ പാടും ഇല്ലിക്കാടുകളെല്ലാം
മാമലമേലേ മാരുതനാലേ രാഗം പാടും രാവില്‍
ആരും കേള്‍ക്കാതുള്ളൊരു രാഗം പാടുമോ
ഓ.. ഓ....
ഓടിവരും കാറ്റില്‍ ഓടിവരും കാറ്റില്‍
പാടിവരും നീയാരോ നീയാരാരോ -ഓടിവരും കാറ്റില്‍

തളര്‍ന്നു പോയൊരു താമരയോ നീ
അമ്പിളിവന്നൊരു രാവില്‍
പുതുമലരെല്ലാം പുല്‍കി തൂകി
പരിമളം വീശുമീ രാവില്‍
പറവകളെല്ലാം പാടിയുറങ്ങും
പാലൊളിതൂകുമീ രാവില്‍
മാനിനിമാരുടെ മാലയൊരുക്കാന്‍
മിന്നിമിനുങ്ങിയതാരോ
ആരും പാടാതുള്ളൊരു രാഗം പാടുമോ
ഓ.. ഓ..

oḍivaruṁ kāṭril oḍivaruṁ kāṭril
pāḍivaruṁ nīyāro nīyārāro -oḍivaruṁ kāṭril

tamburumīṭṭi tāḽaṁ tĕṭrādāḍivaruṁ nīyāro
oḍakkuḻalin nādavumāyi pāḍivaruṁ nīyāro
mārudanāle gīdigaḽ pāḍuṁ illikkāḍugaḽĕllāṁ
māmalamele mārudanāle rāgaṁ pāḍuṁ rāvil
āruṁ keḽkkāduḽḽŏru rāgaṁ pāḍumo
o.. o....
oḍivaruṁ kāṭril oḍivaruṁ kāṭril
pāḍivaruṁ nīyāro nīyārāro -oḍivaruṁ kāṭril

taḽarnnu poyŏru tāmarayo nī
ambiḽivannŏru rāvil
pudumalarĕllāṁ pulgi tūgi
parimaḽaṁ vīśumī rāvil
paṟavagaḽĕllāṁ pāḍiyuṟaṅṅuṁ
pālŏḽidūgumī rāvil
māninimāruḍĕ mālayŏrukkān
minniminuṅṅiyadāro
āruṁ pāḍāduḽḽŏru rāgaṁ pāḍumo
o.. o..