Odippogum kaatre

ഓടിപ്പോകും കാറ്റേ
Year
Language

ഓഹോ...ഓഹോ....

ഓടിപ്പോകും കാറ്റേ ഒരുനിമിഷം നില്‍ക്കാമോ
ഖല്‍ബിന്നുള്ളിലൊളിഞ്ഞിരിക്കും
കഥയൊന്നു കേക്കാമോ?

ഓഹോ...ഓഹോ..........

കരിവളകിലുങ്ങുന്ന കയ്യാല്‍
നീയൊന്നു തലോടാതെ
വിരിയുകയില്ലെന്‍ ആത്മാവിന്‍
മലരുകളെന്നറിയാമോ?
ഒരു നിമിഷം നില്‍ക്കാമോ?

ആഹാ....ആഹാ........
കണ്ണുകള്‍ ചിമ്മാനാകാതെ
കരളുചുടുന്നൊരു നേരത്ത്
കുളിരുംകൊണ്ടൊരു നാളെന്റെ
കിളിവാതിലില്‍ നീ വരുമോ
കഥയൊന്നു ചൊല്ലാമോ?

ഓടിപ്പോകും കാറ്റേ ഒരുനിമിഷം നില്‍ക്കാമോ
ഖല്‍ബിന്നുള്ളിലൊളിഞ്ഞിരിക്കും
കഥയൊന്നു കേക്കാമോ?

ഒരുനിമിഷം നില്‍ക്കാമോ?
കഥയൊന്നു കേക്കാമോ?

oho...oho....

oḍippoguṁ kāṭre ŏrunimiṣaṁ nilkkāmo
khalbinnuḽḽilŏḽiññirikkuṁ
kathayŏnnu kekkāmo?

oho...oho..........

karivaḽagiluṅṅunna kayyāl
nīyŏnnu taloḍādĕ
viriyugayillĕn ātmāvin
malarugaḽĕnnaṟiyāmo?
ŏru nimiṣaṁ nilkkāmo?

āhā....āhā........
kaṇṇugaḽ simmānāgādĕ
karaḽusuḍunnŏru neratt
kuḽiruṁkŏṇḍŏru nāḽĕnṟĕ
kiḽivādilil nī varumo
kathayŏnnu sŏllāmo?

oḍippoguṁ kāṭre ŏrunimiṣaṁ nilkkāmo
khalbinnuḽḽilŏḽiññirikkuṁ
kathayŏnnu kekkāmo?

ŏrunimiṣaṁ nilkkāmo?
kathayŏnnu kekkāmo?