പ്രിയാ...പ്രിയാ നിനക്കെന്റെ പ്രേമഹാരം
പ്രിയാ...ജീവനില്‍ പുളകമായ് ശ്രുതിയുണര്‍ന്നു
അനുരാഗ മുരളീഗാനഹാരം
ഇതു ഗന്ധര്‍വ്വ നാദസുധാരസം
പ്രിയാ...പ്രിയാ..നിനക്കെന്റെ പ്രേമഹാരം
മല്ലീസായകന്‍ പൂനുള്ളാനെത്തുന്ന
മരതക വനികയില്‍ നാം കണ്ടൂ..ആദ്യമായ്
സുരഭില വനികയില്‍ നാം കണ്ടൂ..(മല്ലീസായകന്‍ )
മോഹങ്ങള്‍ മായാമയൂരങ്ങളായ് നമ്മള്
പീലിവിരിച്ചന്നാടീയാടീ ....
പ്രിയാ...പ്രിയാ...നിനക്കെന്റെ പ്രേമഹാരം
പ്രിയാ...ജീവനില്‍ പുളകമായ് ശ്രുതിയുണര്‍ന്നു
അനുരാഗ മുരളീഗാനഹാരം
ഇതു ഗന്ധര്‍വ്വ നാദസുധാരസം...
ജന്മാഭിലാഷം പങ്കിട്ടാനേരത്തു്
അസുലഭലഹരി നുകർന്നു നാം
ധന്യരായ് നിര്‍വൃതി പൂത്തുനിറഞ്ഞു നിന്നൂ(ജന്മാഭിലാഷം..)
ആനന്ദവാഹിനിയില് അരയന്നമായ് നാം
പീലിവിരിച്ചന്നാടീയാടീ....
പ്രിയാ പ്രിയാ നിനക്കെന്റെ പ്രേമഹാരം
പ്രിയാ...ജീവനില്‍ പുളകമായ് ശ്രുതിയുണര്‍ന്നു
അനുരാഗ മുരളീഗാനഹാരം
ഇതു ഗന്ധര്‍വ്വ നാദസുധാരസം....
പ്രിയാ...പ്രിയാ....നിനക്കെന്റെ പ്രേമഹാരം