ഓ ദില്‍റുബാ ഇനി സംഗമോത്സവം
നിന്റെയഴകിലെ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണു ഞാന്‍
ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം
നിശാഗന്ധി പൂത്തുലഞ്ഞു
നിലാവിന്റെ കൂടൊരുങ്ങി
ഇന്നല്ലയോ രതിപാര്‍വ്വണം
ഓ അരികത്തു നീ വരുമ്പോള്‍
തുളുമ്പുന്നു നാദപാത്രം
അനശ്വരമീ വസന്തം
അനഘമെന്നാത്മദാഹം
മധുമധുരിമയായ് യൗവ്വനം
ദില്‍റുബാ...
ഓ ദില്‍റുബാ ഇനി സംഗമോത്സവം
ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം
എടുക്കുമ്പോഴായിരങ്ങള്‍
തൊടുക്കുമ്പോളായിരങ്ങള്‍
മലരമ്പുകള്‍ പുളകങ്ങളായ്
ഓ ഒരിക്കലും മായുകില്ലീ
അനവദ്യ മോഹരാത്രി
പാലക്കടലലയായ് എന്‍ മനം
ബാദ്ഷാ....
ഓ ദില്‍റുബാ ഇനി സംഗമോത്സവം
ഓ ബാദ്ഷാ ഇതു സ്വര്‍ഗ്ഗസംഗമം
നിന്റെയഴകിലെ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണു ഞാന്‍