O anubama nee

ഓ അനുപമ നീ
Year
Language

ഓ അനുപമ നീ, അനശ്വര നീ, അഖിലം നീ
നിത്യേ ഭദ്രേ മുക്തേ ചിത്തം ദുന്ദുഭിയാകുന്നൂ
വിദ്യേ ധന്യേ കന്യേ ഹൃത്തില്‍ നിന്‍പ്രഭയോലുന്നൂ
ഓ അനുപമ നീ, അനശ്വര നീ, അഖിലം നീ

ഝണ ഝണ ഝണരവം പ്രതിസ്വരം
ഗഗമമധധനിനിസ മഗസ മഗസ
അവനിയില്‍ തവരവം അനുപദം

ഝണ ഝണ ഝണരവം പ്രതിസ്വരം
അവനിയില്‍ തവരവം അനുപദം
എന്നും വ്യഥയില്‍ സ്വാന്തം അല്ലില്‍ പിടയും നേരം
ചേതോമയിയെ കാരുണ്യപീയൂഷധാരയ്‌ക്ക് കൈനീട്ടി
മേവുന്നു ബാഷ്‌പാഭിഷേകം ചെയ്‌തൂ ഞാന്‍
ആര്യേ മമവചനം കേള്‍ക്കൂ

(ഓ അനുപമ നീ)

ശ്രുതി ശ്രുതി ശ്രുതിമയം ഋതുലയം
അരുളിടും വരവരം ഹിതകരം (ശ്രുതി)
എന്നില്‍ നിറയും ശോകം മണ്ണില്‍ പടരും നേരം
മായാമഹിതേ സാമീപ്യസാരള്യ സായൂജ്യ കൈവല്യം
തേടുന്ന ചേതസ്സിന്‍ ചാഞ്ചല്യം കണ്ടാലും
ദേവീ മമകദനം തീര്‍ക്കൂ

നിസസ നിസസ നിസ ഗഗസ ഗഗസ മഗ
ധധനി ധധനി ധനി മഗസ മഗസ
സസഗഗ നിനിസസ ധധനിനി മമധധ
സാ‍മഗ മാനിധ ധാസനി മധനിസഗ

o anubama nī, anaśvara nī, akhilaṁ nī
nitye bhadre mukte sittaṁ dundubhiyāgunnū
vidye dhanye kanye hṛttil ninprabhayolunnū
o anubama nī, anaśvara nī, akhilaṁ nī

jhaṇa jhaṇa jhaṇaravaṁ pradisvaraṁ
gagamamadhadhaninisa magasa magasa
avaniyil tavaravaṁ anubadaṁ

jhaṇa jhaṇa jhaṇaravaṁ pradisvaraṁ
avaniyil tavaravaṁ anubadaṁ
ĕnnuṁ vyathayil svāndaṁ allil piḍayuṁ neraṁ
sedomayiyĕ kāruṇyabīyūṣadhāray‌kk kainīṭṭi
mevunnu bāṣ‌pābhiṣegaṁ sĕy‌tū ñān
ārye mamavasanaṁ keḽkkū

(o anubama nī)

śrudi śrudi śrudimayaṁ ṛtulayaṁ
aruḽiḍuṁ varavaraṁ hidagaraṁ (śrudi)
ĕnnil niṟayuṁ śogaṁ maṇṇil paḍaruṁ neraṁ
māyāmahide sāmīpyasāraḽya sāyūjya kaivalyaṁ
teḍunna sedassin sāñjalyaṁ kaṇḍāluṁ
devī mamagadanaṁ tīrkkū

nisasa nisasa nisa gagasa gagasa maga
dhadhani dhadhani dhani magasa magasa
sasagaga ninisasa dhadhanini mamadhadha
sāmaga mānidha dhāsani madhanisaga