Nyaaatruvelakkaaruneenniya

ഞാറ്റുവേലക്കാറുനീങ്ങിയ
Year
Language

ഞാറ്റുവേലക്കാറു നീങ്ങിയ നീലവാനം
നാലുമേഘക്കീറുകൊണ്ടു കയര്‍പിരിക്കുന്നേ
കയര്‍പിരിക്കുന്നേ....
ഹോഹോയ് (ഞാറ്റുവേലക്കാറു...)
ഏഴുനിലമാളികയ്ക്കു മിഴി ചുവക്കുന്നേ എന്നാല്‍
ഏഴകളുടെ കുടിലുകള്‍ക്ക് കരള്‍തുടിക്കുന്നേ
ഞാറ്റുവേലക്കാറു നീങ്ങിയ നീലവാനം
നാലുമേഘക്കീറുകൊണ്ടു കയര്‍പിരിക്കുന്നേ
കയര്‍പിരിക്കുന്നേ....

രാവുപകല്‍ ജോലിചെയ്തു വേര്‍പ്പണിവോര്‍ നാം
ഒരു രാജപാത തീര്‍ത്തൊരുക്കാന്‍ പാടുപെട്ടോര്‍ നാം
(രാവുപകല്‍....)
റാട്ടുചക്രം തിരിക്കുമീ കൈകളാലെ
റാട്ടുചക്രം തിരിക്കുമീ കൈകളാലെ നാളെ
ഭാരതത്തിന്‍ മുഖാകൃതി മാറ്റുകവേണം
അതു മാറ്റുകവേണം....ഓ...ഓ...

ഞാറ്റുവേലക്കാറു നീങ്ങിയ നീലവാനം
നാലുമേഘക്കീറുകൊണ്ടു കയര്‍പിരിക്കുന്നേ
കയര്‍പിരിക്കുന്നേ....

രാജമല്ലിപ്പൂവിറുത്തൊരു ഗ്രാമകന്യക
രാമരാജ്യപ്പുലരി വരാന്‍ നോയമ്പു നോക്കുന്നേ
ഈറ്റുനോവിലീറ്റുനോവില്‍ ഇരുപതാം യുഗം
ഈറ്റുനോവിലീറ്റുനോവില്‍ ഇരുപതാം യുഗം നാം
ആറ്റുനോറ്റു കാത്തിരുന്നോരതിഥി വരുന്നേ
നാം ആറ്റുനോറ്റു കാത്തിരുന്നോരതിഥി വരുന്നേ
വരുന്നേ വരുന്നേ വരുന്നേ...
ഓ...ഓ...ഓ...

ñāṭruvelakkāṟu nīṅṅiya nīlavānaṁ
nālumeghakkīṟugŏṇḍu kayarbirikkunne
kayarbirikkunne....
hohoy (ñāṭruvelakkāṟu...)
eḻunilamāḽigaykku miḻi suvakkunne ĕnnāl
eḻagaḽuḍĕ kuḍilugaḽkk karaḽtuḍikkunne
ñāṭruvelakkāṟu nīṅṅiya nīlavānaṁ
nālumeghakkīṟugŏṇḍu kayarbirikkunne
kayarbirikkunne....

rāvubagal jolisĕydu verppaṇivor nāṁ
ŏru rājabāda tīrttŏrukkān pāḍubĕṭṭor nāṁ
(rāvubagal....)
ṟāṭṭusakraṁ tirikkumī kaigaḽālĕ
ṟāṭṭusakraṁ tirikkumī kaigaḽālĕ nāḽĕ
bhāradattin mukhākṛti māṭrugaveṇaṁ
adu māṭrugaveṇaṁ....o...o...

ñāṭruvelakkāṟu nīṅṅiya nīlavānaṁ
nālumeghakkīṟugŏṇḍu kayarbirikkunne
kayarbirikkunne....

rājamallippūviṟuttŏru grāmaganyaga
rāmarājyappulari varān noyambu nokkunne
īṭrunovilīṭrunovil irubadāṁ yugaṁ
īṭrunovilīṭrunovil irubadāṁ yugaṁ nāṁ
āṭrunoṭru kāttirunnoradithi varunne
nāṁ āṭrunoṭru kāttirunnoradithi varunne
varunne varunne varunne...
o...o...o...