ഞാനുമിന്നൊരു ദുഷ്യന്തനായി
ഞാനുമിന്നൊരു ദുഷ്യന്തനായി
പ്രേമവല്ലരി മധുപനായി
എന്റെ ശകുന്തള കന്യകയല്ല
എന്റെ നായാട്ടു കൊടുംകാട്ടിലല്ല (ഞാനുമിന്നൊരു)
അരയിലും മാറിലും നൂഴില ചുറ്റി
അഴകിന്‍ നിറകുടമായവളാടും
അവളുടെ താളം അനുകരിച്ചാടാന്‍
അനസൂയമാരെത്ര പ്രിയംവദമാരെത്ര (ഞാനുമിന്നൊരു)
ചിരിയിലും മിഴിയിലും ലഹരിവിടര്‍ത്തി
ചരസ്സിന്‍ തിരയായ് ഓമനയൊഴുകി
അവളുടെ ദാഹാഗ്നി ജ്വാലയിലെരിയും
അനുഭൂതികളെത്ര പ്രതിഭാമലരെത്ര (ഞാനുമിന്നൊരു)
ñānuminnŏru duṣyandanāyi
premavallari madhubanāyi
ĕnṟĕ śagundaḽa kanyagayalla
ĕnṟĕ nāyāṭṭu kŏḍuṁkāṭṭilalla (ñānuminnŏru)
arayiluṁ māṟiluṁ nūḻila suṭri
aḻagin niṟaguḍamāyavaḽāḍuṁ
avaḽuḍĕ tāḽaṁ anugariccāḍān
anasūyamārĕtra priyaṁvadamārĕtra (ñānuminnŏru)
siriyiluṁ miḻiyiluṁ lahariviḍartti
sarassin dirayāy omanayŏḻugi
avaḽuḍĕ dāhāgni jvālayilĕriyuṁ
anubhūdigaḽĕtra pradibhāmalarĕtra (ñānuminnŏru)