ഞാനൊരു വിഷുപക്ഷി ദേശാടനപ്പക്ഷി (2)
നാടകങ്ങൾ കാടകങ്ങൾ കണ്ടു മടങ്ങും പക്ഷി
ആശ്രമപ്പക്ഷി
(ഞാനൊരു..)
ആനകേറാ മലയില് ആടുകേറാ മലയില് (2)
ആയിരം കാന്താരി നുള്ളും ആവണിക്കാറ്റേ
കുളിരണു കുളിരണൂ മോഹമുണരണ്
തളരണ് തളരണ് മേനി തളരണ്
ഇളം വെയിലേ ഇനിയും വായോ
കിങ്ങിണി അരമണി തുള്ളി വായോ
കണ്ണിലു കരളിലു നുള്ളി വായോ
എനിക്കൊരു ഉമ്മ തായോ
(ഞാനൊരു..)
പാലരുവിക്കരയിലെ നീലമുകില്‍പ്പെണ്ണിന് (2)
ആലിലപ്പൊൻ താലി ചാർത്തും ശ്രാവണപ്പുലരി
വിടരണ് വിടരണ് പീലി വിടരണ്
പടരണ് പടരണ് കാന്തി പടരണ്
പൊൻ മുകിലേ ഇനിയും വായോ
കാഞ്ചന കാവടി തുള്ളിവായോ
വെള്ളരി വെറ്റില കൊണ്ടു വായോ
എനിക്കൊരു ഉമ്മ തായോ
(ഞാനൊരു..)