ഞാനൊരു വീണാധാരീ....
ജീവിതഗാന തീരവിഹാരീ
ഞാനൊരു വീണാധാരീ....
നീലനീരദ ഛായയില്‍ ഉണരും
പ്രേമസൌരഭ താരകേ
നിന്റെ ഭാവ ലയങ്ങളിലലിയാന്‍
ആ....
നിന്റെ ഭാവ ലയങ്ങളിലലിയാന്‍
എന്തൊരുള്‍ക്കട ദാഹം
ഞാനൊരു വീണാധാരീ....
പീലിവിടര്‍ത്തും പൊന്നുഷസ്സും
ഈ മദാലസ സന്ധ്യയും
എന്നും എന്നുടെ രാഗതരംഗമായ്
നിന്നു തുടിച്ചെങ്കില്‍...
ആ.....
എന്നും എന്നുടെ രാഗതരംഗമായ്
നിന്നു തുടിച്ചെങ്കില്‍...
വീണയില്‍ നിന്നു തുടിച്ചെങ്കില്‍
ഞാനൊരു വീണാധാരീ......