Nyaaanoru sakti

ഞാനൊരു ശക്തി
Year
Language

ഞാൻ ഒരു ശക്തി പടരും ഞാനൊരു ജ്വാല
അലറും ഞാൻ തിരമാല നാട്ടിന്നുയിരേകുന്നൊരു ജ്വാല
ഞാനൊരു ശക്തി...

ഞാൻ പ്രതിജ്ഞയെടുത്തെൻ വില്ലില്‍ ഞാൺ വലിച്ചുമുറുക്കുന്നു
എന്റെ വില്ലിലെ അമ്പുകളേൽക്കാൻ എതിരാളികളെവിടെ
എന്റെ തേരിനെ തടുത്തു നിർത്താൻ എതിരാളികളെവിടെ
ഞാൻ ഒരു ശക്തി...

ഞാനടിച്ചു തകർക്കും ചതിയുടെ വാളെടുക്കും ഹസ്തങ്ങൾ
എനിക്കെതിർക്കാൻ വിടുവാചൊരിയും ധിക്കാരികളെവിടെ
എന്റെ നാടിനു ശാപമൊരുക്കും ധിക്കാരികളെവിടെ
ഞാനൊരു ശക്തി....

ഭൂമിദേവിയും ദൈവവും മാത്രം എനിക്കു മുൻപിൽ തോൽക്കില്ല
എനിക്കു കാലം ദേവാലയം എനിക്കു സ്നേഹം ദിവ്യാലയം
ഞാനൊരു ശക്തി....

ñān ŏru śakti paḍaruṁ ñānŏru jvāla
alaṟuṁ ñān diramāla nāṭṭinnuyiregunnŏru jvāla
ñānŏru śakti...

ñān pradijñayĕḍuttĕn villil ñāṇ valiccumuṟukkunnu
ĕnṟĕ villilĕ ambugaḽelkkān ĕdirāḽigaḽĕviḍĕ
ĕnṟĕ terinĕ taḍuttu nirttān ĕdirāḽigaḽĕviḍĕ
ñān ŏru śakti...

ñānaḍiccu tagarkkuṁ sadiyuḍĕ vāḽĕḍukkuṁ hastaṅṅaḽ
ĕnikkĕdirkkān viḍuvāsŏriyuṁ dhikkārigaḽĕviḍĕ
ĕnṟĕ nāḍinu śābamŏrukkuṁ dhikkārigaḽĕviḍĕ
ñānŏru śakti....

bhūmideviyuṁ daivavuṁ mātraṁ ĕnikku munpil tolkkilla
ĕnikku kālaṁ devālayaṁ ĕnikku snehaṁ divyālayaṁ
ñānŏru śakti....