Nyaaanoru daaham (f)

ഞാനൊരു ദാഹം (f)
Year
Language

ഞാനൊരു ദാഹം നീ മേഘം
പെയ്യൂ... മുകിലേ...
അനുരാഗക്കുളിരല നെയ്യൂ
(ഞാനൊരു)

പൂവേ ഇളം പൂവേ
മധുപന്‍ വന്നോ ചാരെ?
മൃദുലേ പറയൂ
മധുരം തന്നോ ചുണ്ടില്‍?
മുരളീലോലന്‍... മുരളീലോലന്‍...
അനുരാഗലഹരി നുകര്‍ന്നോ?
(ഞാനൊരു)

കാറ്റേ കുളിര്‍‌കാറ്റേ
പുഴയോ നിന്നുടെ തോഴി?
അലയില്‍ മുഴുകി
പുളകം ചൂടി നെഞ്ചില്‍
ഹൃദയം മീട്ടി... ഹൃദയം മീട്ടി...
പ്രണയാനുഭൂതി പകര്‍ന്നോ?
(ഞാനൊരു)

ñānŏru dāhaṁ nī meghaṁ
pĕyyū... mugile...
anurāgakkuḽirala nĕyyū
(ñānŏru)

pūve iḽaṁ pūve
madhuban vanno sārĕ?
mṛdule paṟayū
madhuraṁ tanno suṇḍil?
muraḽīlolan... muraḽīlolan...
anurāgalahari nugarnno?
(ñānŏru)

kāṭre kuḽir‌kāṭre
puḻayo ninnuḍĕ toḻi?
alayil muḻugi
puḽagaṁ sūḍi nĕñjil
hṛdayaṁ mīṭṭi... hṛdayaṁ mīṭṭi...
praṇayānubhūdi pagarnno?
(ñānŏru)