ഞാനൊരു ദാഹം നീ മേഘം
പെയ്യൂ... മുകിലേ...
അനുരാഗക്കുളിരല നെയ്യൂ
(ഞാനൊരു)
പൂവേ ഇളം പൂവേ
മധുപന്‍ വന്നോ ചാരെ?
മൃദുലേ പറയൂ
മധുരം തന്നോ ചുണ്ടില്‍?
മുരളീലോലന്‍... മുരളീലോലന്‍...
അനുരാഗലഹരി നുകര്‍ന്നോ?
(ഞാനൊരു)
കാറ്റേ കുളിര്‍കാറ്റേ
പുഴയോ നിന്നുടെ തോഴി?
അലയില്‍ മുഴുകി
പുളകം ചൂടി നെഞ്ചില്‍
ഹൃദയം മീട്ടി... ഹൃദയം മീട്ടി...
പ്രണയാനുഭൂതി പകര്‍ന്നോ?
(ഞാനൊരു)