ഞാന്‍ നിനക്കാരുമല്ല...
നീ എനിക്കാരുമല്ല...
സൂര്യതാരത്തിന്‍ ചൂടേറ്റു നില്‍ക്കും
ഭൂമികന്യക പാടുന്നു വീണ്ടും
(ഞാന്‍)
എന്‍റെ സ്നേഹമാം ഭ്രമണപഥത്തില്‍
നിന്‍റെ സ്വപ്നം ചരിക്കുന്നതില്ലേ
അജ്ഞാത കാന്തതരംഗങ്ങളാലെ
അന്യോന്യം വാരിപ്പുണരുന്നതില്ലേ
ഇല്ലെന്നു ചൊല്ലുന്ന ഭീരുത്വമേ
നീ ഒന്നിനെ രണ്ടെന്നു കാണുന്നു
(ഞാന്‍)
എന്‍റെ നൊമ്പരം ജ്വലിച്ചുയരുമ്പോള്‍
നിന്‍റെ ഉള്ളും പിടയുന്നതില്ലേ
ആരാധനാദീപമാലിക നീയീ
അന്ധകാരത്തില്‍ പടര്‍ത്തുന്നതില്ലേ
ഇല്ലെന്നു ചൊല്ലുന്ന ഭീരുത്വമേ
നീ ഒന്നിനെ രണ്ടെന്നു കാണുന്നു
(ഞാന്‍)