Nyaaaliyaligattittu

ഞാലിയലികത്തിട്ടു
Year
Language

ഞാലിയലിക്കത്തിട്ട് ഞാലിയലിക്കത്തിട്ട്
ഞാലിയലിക്കത്തിട്ട് കസവിന്‍റെ തട്ടവുമിട്ട്
വിരിയുടെ മറവില്‍ ഒളിഞ്ഞുനിന്ന്
നോക്കിടുന്നൊരു പെണ്ണുണ്ട്
ഹാ... നോക്കിടുന്നൊരു പെണ്ണുണ്ട്
(ഞാലി)

പെണ്ണേ നീ പോരുമോ
എന്‍ ഖല്‍ബെന്ന കൊട്ടാരത്തില്
പട്ടുകുടയും ചൂടിപ്പോരുമോ നീ
(ഞാലി)

കണ്ണോട് കണ്ണു ചേര്‍ന്ന് കുശലം പറയുംനേരം
ചെമ്പനീര്‍ച്ചുണ്ടുകള്‍ വിരിയുന്നല്ലോ, നിന്‍റെ
ചെമ്പനീര്‍ച്ചുണ്ടുകള്‍ വിരിയുന്നല്ലോ...
(ഞാലി)

കണ്ണാടിവളയിട്ട പുന്നാരക്കൈകളില്‍
മൈലാഞ്ചിച്ചുവപ്പുകള്‍ കാണുന്നല്ലോ, നല്ല
മൈലാഞ്ചിച്ചുവപ്പുകള്‍ കാണുന്നല്ലോ...
(ഞാലി)

ñāliyalikkattiṭṭ ñāliyalikkattiṭṭ
ñāliyalikkattiṭṭ kasavinṟĕ taṭṭavumiṭṭ
viriyuḍĕ maṟavil ŏḽiññuninn
nokkiḍunnŏru pĕṇṇuṇḍ
hā... nokkiḍunnŏru pĕṇṇuṇḍ
(ñāli)

pĕṇṇe nī porumo
ĕn khalbĕnna kŏṭṭārattil
paṭṭuguḍayuṁ sūḍipporumo nī
(ñāli)

kaṇṇoṭ kaṇṇu sernn kuśalaṁ paṟayuṁneraṁ
sĕmbanīrscuṇḍugaḽ viriyunnallo, ninṟĕ
sĕmbanīrscuṇḍugaḽ viriyunnallo...
(ñāli)

kaṇṇāḍivaḽayiṭṭa punnārakkaigaḽil
mailāñjiccuvappugaḽ kāṇunnallo, nalla
mailāñjiccuvappugaḽ kāṇunnallo...
(ñāli)