Nyaaalippuraykkale nyaaavalppuraykkale

ഞാലിപ്പുരയ്ക്കലെ ഞാവല്‍പ്പുരയ്ക്കലെ
Work
Year
Language

ഞാലിപ്പുരക്കലെ ഞാവല്‍പ്പുരക്കലെ
വെളുവെളെ വെളുത്തൊരു വല്യുപ്പാപ്പ
കടലു കടന്നിട്ട് കരവാരം ചെന്നപ്പോ
മലയോളം‌പോരുന്നൊരീന്തക്കാട്
(ഞാലിപ്പുരക്കലെ)

ഈന്തക്കുരു കൊണ്ടന്ന് കൊയിലാണ്ടീല്‍ കുഴിച്ചിട്ട്
മുക്കത്തു മുളയിട്ടു കൊത്തച്ചക്ക
കുനുകുനെയരിഞ്ഞിട്ട് മൊളകിട്ട് മൊരിച്ചപ്പം
മുറുമുറെ മൂത്തൊരു പാവയ്ക്ക
അതുകണ്ടെന്റള്ളോന്ന് വിളിച്ചുപ്പാപ്പ
അതുകേട്ടാ പാവയ്ക്ക പറന്നുംപോയി
(ഞാലിപ്പുരക്കലെ)

കൂവിത്തെളിഞ്ഞൊരു പൂവനെക്കൊന്നിട്ട്
ഉപ്പാപ്പ നോക്കുമ്പം മാടത്തത്ത
മാടത്ത വളന്നപ്പം കൂടൊന്നു തുറന്നപ്പം
ചൊകചൊകെ ചോന്നൊരു ചെമ്പോത്ത്
അത് കണ്ട് ബാപ്പാക്ക് മുഴുപ്പിരാന്ത്
അത് കേട്ടെന്റുമ്മാക്ക് തലപെരുപ്പ്
അയ്യോ തലപെരുപ്പ് തലപെരുപ്പ്
(ഞാലിപ്പുരക്കലെ)

ñālippurakkalĕ ñāvalppurakkalĕ
vĕḽuvĕḽĕ vĕḽuttŏru valyuppāppa
kaḍalu kaḍanniṭṭ karavāraṁ sĕnnappo
malayoḽaṁ‌porunnŏrīndakkāṭ
(ñālippurakkalĕ)

īndakkuru kŏṇḍann kŏyilāṇḍīl kuḻicciṭṭ
mukkattu muḽayiṭṭu kŏttaccakka
kunugunĕyariññiṭṭ mŏḽagiṭṭ mŏriccappaṁ
muṟumuṟĕ mūttŏru pāvaykka
adugaṇḍĕnṟaḽḽonn viḽiccuppāppa
adugeṭṭā pāvaykka paṟannuṁpoyi
(ñālippurakkalĕ)

kūvittĕḽiññŏru pūvanĕkkŏnniṭṭ
uppāppa nokkumbaṁ māḍattatta
māḍatta vaḽannappaṁ kūḍŏnnu tuṟannappaṁ
sŏgasŏgĕ sonnŏru sĕmbott
at kaṇḍ bāppākk muḻuppirānt
at keṭṭĕnṟummākk talabĕrupp
ayyo talabĕrupp talabĕrupp
(ñālippurakkalĕ)