ഈറന്‍ മേഘങ്ങള്‍ മാനം മൂടുന്നു
കവിതകള്‍ പാടും ഓളങ്ങള്‍ തീരം തേടുന്നു
വാനവും ഭൂമിയും ഭാവുകം നേരവേ
ഹൃദയം തുടിയായ് ഉണരുകയായ് ......
ചിന്തയും വികാരവും പങ്കിട്ടു
നാമൊന്നായ് ഓരോ നാളും
ഓര്‍മ്മ തന് പൊന്‍ ലീലകള്‍
വിരിയിപ്പൂ നാമൊന്നായ് വീണ്ടും വീണ്ടും
ഇടറും മൊഴി......ആ ..ആ .........
ഇടറും മൊഴി ഈറന്‍ അണിയും മിഴി
മാനസവീണയില്‍ നിന്നൊരു ഗാനം
മാരിവില്‍ പൂക്കള്‍ കൊണ്ടൊരു മാല്യം
പ്രാണനില്‍ ശോണിമ മാഞ്ഞിടും നേരം
എങ്ങോ നമ്മള് തേടും തീരം ....
(ഈറന്‍ ......)
ആശയും നിരാശയും ഉള്‍ക്കൊണ്ട്
നാമൊന്നായ് കൈകള്‍ കോര്‍ത്തും
ഭാവനാപഥങ്ങളില് നീങ്ങി
ഓരോന്നും കണ്ടും കേട്ടും
പൊലിയും ഒളി ..................
പൊലിയും ഒളി ....ചുണ്ടില്‍ മായും ചിരി
മാനസ വാടിയില്‍ നിന്നൊരു സൂനം
വേര്‍പെടും വേളയില്‍ ആയിരം പാദം
പാഥയില്‍ നീലിമ വീശിടും നേരം
ഏതോ നമ്മള് പോകും ലോകം ....
(ഈറന്‍ .....)