നൊമ്പരവീണേ കരയരുതേ എൻ പൂ മോളേ
സങ്കട മലരായ് പൊഴിയരുതേ എൻ പൂ മോളേ
നിൻ തുണയില്ലെങ്കിൽ നിൻ അലിവില്ലെങ്കിൽ
ഞാനാര് ഈ ഞാൻ ആര്
നിൻ മിഴിയിൽ കണ്ടു നൂറു ജന്മം
നിൻ മൊഴിയിൽ ഒതുങ്ങി പാലാഴി
നീ ഉറങ്ങാൻ ഞാൻ സന്ധ്യയായ്
നീ ഉണർന്നാൽ ഞാൻ സൂര്യനായ്
ഉം...പൂ മോളെ...എൻ പൂ മോളെ (നൊമ്പര വീണേ)
നിൻ മൗനലോകത്തിൽ ഞാൻ രാഗം
നിൻ അംഗരാഗത്തിൽ ഞാൻ ഗോപൻ
പാതി മെയ്യിൽ എൻ സാന്ത്വനങ്ങൾ
പാതി മെയ്യിൽ നിൻ കൗതുകങ്ങൾ
ഉം...പൂ മോളേ...എൻ പൂ മോളേ (നൊമ്പര വീണേ)