പൊന്നും കിനാവേ പുലര്മണിപ്രാവേ
പുന്നാരം ചൊല്ലാതെ ചിങ്കാരച്ചിറകുമായ് പോകയോ.. ഓ.. പോകയോ
അഞ്ചിക്കൊഞ്ചാതെ തുള്ളിത്തുടിക്കാതെ
വല്ലോരും കണ്ടാലിപ്പുന്നാരക്കുറുമ്പുകള് നാണമായ്.. ഓ... നാണമായ്
അകലേ മലത്താഴ്വരയഴകു തലോടുകയായ് നമുക്കായ്
നറുതേന്‍ കുളിര് പൂവിലൊരമൃതമുലാവുകയായ് നമുക്കായ്
പൊന്‍പരാഗം നെഞ്ചിലേറ്റി ചൂടാമല്ലിപ്പൂചൂടി
താമരക്കണ്‍കളില്‍ കാര്മഷിപിന്നിയ കാണാസ്വപ്നത്തേന്മൂടി
വെണ്ണിലവിന്‍ മഞ്ചലേറി മായമഞ്ഞില് കൂത്താടി
വെണ്നുരചിന്നിയ കാല്ത്തളചാര്ത്തിയ താഴെപ്പുഴയില് നീരാടി
പാഴ്മുളം തണ്ടുമായ് പാടിവരുന്നൊരു പൂങ്കാറ്റേ
വാരിളം ചുണ്ടിലെ രാഗമെനിക്കു തരാമോ നീ
നിന്മാറില് ചായാന്‍ കാത്തു നില്‍പ്പുഞാന്‍
മണ്ചെരാതില് കണ്മിഴിക്കും ഏതോ മൌനപ്പൊന്നാളം
രാത്രിയിലെന്മിഴി നീട്ടിയൊരുക്കിയ തീരാമോഹശ്രീദീപം
നിന് തലോടലീ മെയ്യിലേറ്റാല് താനേപൂക്കും വാസന്തം
അമ്പിളിതെളിയുമൊരമ്പലനടയില് താരാജാലപ്പൂക്കാലം
ആതിരാക്കുന്നിലെ തൂവല്‍ മെത്തയിലാഘോഷം
എന്നാണെന് കണ്ണേ രാഗമംഗലം