കാലമൊരു ദീപം കൈവെടിഞ്ഞോ
മോഹമലരെല്ലാം വീണടിഞ്ഞോ
മേഘമാലകള്‍ ഇരുള് മൂടി മാഞ്ഞുവോ
ഈ തൃസന്ധ്യയില്‍ കിളി പോയ് മറഞ്ഞുവോ
ഇതുവഴി ഇണക്കിളി വീണ്ടും നീ വരില്ലേ
(കാലമൊരു ദീപം )
ഏതോ കൂരമ്പാല്‍ വീഴും പൊന്മാനായ്
തെങ്ങുമ്പോഴും ചുണ്ടിലെ വിഷാദ ഗീതവുമായ്
ആത്മാവും മുറിഞ്ഞേ പോകുമ്പോള്‍
ആപാദം തകര്‍ന്നേ പോകുമ്പോള്‍
ഒരു വാരിളം തൂവലാല്‍ മൃദുവായ് തഴുകാന്‍ പോലും
നീ വരില്ലേ (കാലമൊരു ദീപം )
ഏതോ പൊന്‍ തുടിയില്‍ താളം പൊയ്പ്പോയി
പാടുമ്പോഴും നെഞ്ചിലെ വിമൂക രാഗവുമായ്
ഓളങ്ങള്‍ അകന്നേ പോകുമ്പോള്‍
നീയെന്നെ മറന്നേ പോകുമ്പോള്‍
ഒരു സാഗരം പോലെ ഞാന്‍ കരകളില്‍ അലമുറയോടെ
തേടി വന്നു (കാലമൊരു ദീപം)