ജ്ഞാനവോ ദ്രവ്യമോ വീര്യമോ
അമ്മയോ അച്ഛനോ ദൈവമോ
(ജ്ഞാനമോ )
ഒന്നില്ലാതെ മറ്റൊന്നു ഉണ്ടാകുമോ
ഇതിലുയര്വെന്നും താഴ്വെന്നും പിരിവാകുമോ
(ഒന്നില്ലാതെ )
(ജ്ഞാനമോ )
വിദ്വാനു പണമില്ലേല്‍ പശിയാറുമോ (2)
പണമുള്ളോര്ക്കും അറിവില്ലേല്‍ പുകളേറുമോ
(വിദ്വാനു )
കട്ടാലും വിറ്റാലും ബലമാകുമോ (2)
വീര്യം കാണാത്ത വാഴു്വെങ്ങാന് വാഴു്വാകുമോ (2)
(ജ്ഞാനമോ )
പഠിച്ചോര്‍ തന് മതമെല്ലാം ശരിയാകുമോ
പണം പെരുത്തോന്റെ മനസ്സിന്നു ഗുണമേറുമോ
(പഠിച്ചോര്‍ )
പഠിച്ചവന് പണക്കാരനാരാകിലും (2)
ബലം പെരുത്തിരുന്നാല് അവനു കിടയാകുമോ (2)
(ജ്ഞാനമോ )
ഒന്നിലൊന്നായി തീര്‍ന്ന ഫലമാണിതു്
അതു് ഒന്നില്‍ നിന്നുണ്ടായ പൊരുളാണതു്
(ഒന്നിലൊന്നായി )
ഒന്നിലൊന്നു പകുത്താല്‍ ഉയര്ന്നതേതു് (2)
മൂന്നും ഒരിടത്തു് ഇരുന്നാല്‍ നിലയേതു് (2)
(ജ്ഞാനമോ )
മൂന്നു തലമുറയ്ക്കു് നിധി വേണമോ
കാലം വണങ്ങുന്നൊരൊളിയേറും മതി വേണമോ
(മൂന്നു )
തോന്നും പക നടുങ്ങും ബലം വേണമോ (2)
ഇവ മൂന്നും തുണയിരിക്കും നലം വേണമോ (2)
(ജ്ഞാനമോ )