വിണ്ണില്‍ വിരിയും വസന്തം
മണ്ണില്‍ വിതറാന്‍ ശലഭം വരവായ്
തുള്ളിച്ചാടും വെള്ളിച്ചാലില്
തുമ്പികള്‍ മിന്നിത്തുള്ളാന് വരവായ്
കാതില്‍ കിന്നാരം മൂളാന്‍
അനുരാഗത്തേന്‍ കാറ്റും വരവായി
വിണ്ണില്‍ വിരിയും വസന്തം....
മലര്‍പ്പന്തലില്‍ ഈറന്‍ ചുണ്ടുമായ്
മധുരങ്ങള്‍ കൈമാറും പ്രാക്കളേ
ഇന്നും നീ വരേണം എല്ലാം ചൊല്ലിത്തരേണം
കാണാസ്വപ്നം കൈമാറാന്‍ ഓളച്ചില്ലില്‍ നീരാടാന്‍
കൂടെപ്പോരൂ എന്‍ മോഹങ്ങളേ
വിണ്ണില്‍ വിരിയും വസന്തം.....
മിഴിക്കുമ്പിളില്‍ നാണം പൂക്കുമ്പോള്‍
കരള്ക്കൊമ്പില് രാഗങ്ങള്‍ മീട്ടിയോ?
പൊന്നും പൂതൂകേണം മിന്നും കെട്ടിപ്പോകേണം
എന്‍ മൌനം സ്വരമാകാന്‍ അഴകിന്സ്വര്ണ്ണത്തേരേറാന്
കൂടെപ്പോരൂ എന്‍ മോഹങ്ങളേ
വിണ്ണില്‍ വിരിയും വസന്തം....